മണലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു, യുവാവ് ബസ് കയറി മരിച്ചു

Published : Sep 01, 2025, 09:23 PM IST
death

Synopsis

ആറാട്ടുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വീണ മിഥിലാജിന്റെ ദേഹത്തുകൂടി ഈ റൂട്ടിൽ ഓടുന്ന പത്മം എന്ന സ്വകാര്യ ബസ്സ് കയറി ഇറങ്ങുകയായിരുന്നു.

ഹരിപ്പാട്: കടലാക്രമണത്തെ തുടർന്ന് റോഡിലേക്ക് കയറിക്കിടക്കുന്ന മണലിൽ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്‌ലിയാരുടെ മകൻ മിഥിലാജാണ് (24) മരിച്ചത്. തൃക്കുന്നപ്പുഴ- വലിയഴിക്കൽ റോഡിൽ കാർത്തിക ജംഗ്ഷന് തെക്ക് ഭാഗത്ത് വൈകുന്നേരം ആറരയോടെയാണ് സംഭവം. ആറാട്ടുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വീണ മിഥിലാജിന്റെ ദേഹത്തുകൂടി ഈ റൂട്ടിൽ ഓടുന്ന പത്മം എന്ന സ്വകാര്യ ബസ്സ് കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുപുഴ എ. ആർ. സ്കൂട്ടർ വർക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്നു മിഥിലാജ്. മാതാവ്: മുംതാസ്. സഹോദരി: മിസ് രിയ.

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്