
തൃശ്ശൂർ : തൃശ്ശൂർ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കൊല്ലങ്കോട് സ്വദേശിയായ കെ ആർ രോഹിത് (20) ആണ് മരിച്ചത്. രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ വീണ അമൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ ആറു പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു. യുവാക്കൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞത്തിയ നാട്ടുകാരാണ് രോഹിതിനെ കയത്തിൽ നിന്ന് പുറത്തെടുത്തത്.
Read More : സംസ്ഥാനത്ത് വേനൽമഴ കനക്കും: നാല് ജില്ലകളിൽ യെല്ലോ അലെർട്ട്, കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്