
അതിരപ്പള്ളി:അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ് സംഭവം. അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തു. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ.
കാട്ടാനകളുടെ സാന്നിധ്യം അപൂര്‍വ്വമായിരുന്ന താമരശ്ശേരി ചുരത്തില്‍ കാട്ടാനക കൂട്ടത്തെ കണ്ടത് രണ്ട് ദിവസം മുന്‍പാണ്.
വയനാട് താമശ്ശേരിചുരം രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിലാണ് കാട്ടാനകള കണ്ടത്. യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങിമാറുകയായിരുന്നു.
ഏപ്രില്‍ രണ്ടാം വാരത്തില്‍ വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നിരുന്നു. രാവിലെ 6.30 ഓടെയാണ് ബൈക്ക് യാത്രികനായ ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സണ്ണിയുടെ ബൈക്ക് തകർന്നു. തലനാരിഴയ്ക്കാണ് സണ്ണി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.
അട്ടപ്പാടി പുതൂരിൽ വീണ്ടും കാട്ടാന ആക്രമണം; വീടിന്റെ മേൽക്കൂര തകർത്തു
അതേസമയം അരിക്കൊമ്പനെ പിടികൂടി മാറ്റിയിട്ടും ചിന്നക്കനാലിൽ കാട്ടാന ആക്രമണം തുടരുകയാണ്. വിലക്ക് മോണ്ട് ഫോർട്ട് സ്ക്കൂളിന് സമീപത്തുളള ഷെഡ് ചക്കക്കൊമ്പനുൾപ്പെട്ട കാട്ടാനക്കൂട്ടം തകർത്തു. മൂന്നു ദിവസമായി വിലക്കിനു സമീപമുള്ള ചോലക്കാട്ടിൽ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം. അരിക്കൊമ്പനെ കൊണ്ടു പോയതിൻറെ അടുത്ത ദിവസം തന്നെ ചക്കക്കൊമ്പനിറങ്ങി വീടുതകർത്തത് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ചിന്നക്കനാൽ വിലക്കിലുള്ള രാജൻ എന്നയാളുടെ ഷെഡാണ് തകർത്തത്. തകരം കൊണ്ടു പണിത ഷെഡിൽ ആക്രമണ സമയത്ത് ആരുമുണ്ടായിരുന്നില്ല. പുലർച്ചെ അഞ്ച് മണിയോടെയാണ് എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam