കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

Published : Jun 27, 2026, 02:20 AM IST
youth drowned to death

Synopsis

സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയിൽ യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരും കായംകുളം പൊലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് നടത്തിയ ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

കായംകുളം: ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു-40) ആണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയിൽ യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം. 

നാട്ടുകാരും കായംകുളം പൊലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് നടത്തിയ ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. പിതാവ്: ശശി. മാതാവ്: ഗിരിജ. സഹോദരി: അശ്വതി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച ഷാജിക്കും മോഷ്ടാക്കളെ സാഹസികമായി സ്റ്റേഷനിൽ എത്തിച്ച താജുദ്ദീനും ഷാജഹാനും പൊലീസിന്‍റെ ആദരം
കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണം, രണ്ടുമാസത്തിന് ശേഷം നടപടി, അഞ്ചുപേർക്കെതിരെ കേസെടുത്തു