പുഴയിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

By Web TeamFirst Published Jan 12, 2021, 12:44 PM IST
Highlights

കുട്ടികൾ പന്ത് കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീഴുകയും ഇത് കണ്ട മുർഷിദ് പുഴയിൽ നിന്ന് പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു. 

കോഴിക്കോട്: കളിച്ചു കൊണ്ടിരിക്കെ ചെറിയകുട്ടികളുടെ കൈയിൽ നിന്നും പുഴയിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരുവൻ തിരുത്തി മഠത്തിൽപ്പാടം വേട്ടുവൻ തൊടി അബ്ദുൾ ഗഫൂറിന്റെ മകൻ മുർഷിദ്(18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. 

കുട്ടികൾ പന്ത് കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീഴുകയും ഇത് കണ്ട മുർഷിദ് പുഴയിൽ നിന്ന് പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു. ഓടി കൂടിയ നാട്ടുക്കാരും പോലീസും മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നി
ശമന സേന അംഗങ്ങളും തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.

ഫാറൂഖ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് മുർഷിദ്. മാതാവ്: സലീന സഹോദരങ്ങൾ:മുബഷിർ ,അബ്ദുൾ
ഫത്താഹ്, നബ്ഹാൻ, മുഫീദ.

click me!