
നാദാപുരം: കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. . വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. നാദാപുരത്തെ ഒരു കടയില്‍ ജോലി ചെയ്യുന്ന നവാസ് രാത്രി കടയിൽ നിന്ന് ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നവാസിന്‍റെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.
ഇരുവരും താമസിച്ചിരുന്ന നാദാപുരത്ത് വാടക വീട്ടിലാണ് അപകടം ഉണ്ടായത്. ലൈറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പൊലീസിനോട് പറഞ്ഞു. മുറിയിൽ ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിനു കാര്യമായ പരിക്കുകളില്ല.
Read More : പൂപ്പാറ കൂട്ടബലാത്സംഗ കേസ്, സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെയും പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിക്ക് ഭർത്താവിന്റെ സഹോദരന്റെ ക്രൂരമർദനം. വിവാഹ മോചനം ആവശ്യപ്പെട്ടാണ് കാട്ടാക്കട കട്ടക്കോട് സ്വദേശി ആശയെ ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജു ക്രൂരമായി ആക്രമിച്ചത്. ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടർന്ന് ആശയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ചാരുപാറയിലെ ഡ്രൈവിങ് സ്‌കൂളിൽ എത്തിയാണ് ഭർത്താവിന്റെ സഹോദരൻ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.