തിരുവനന്തപുരത്ത് പൊലീസിനെ കണ്ട് കായലിൽ ചാടിയ യുവാവ് മരിച്ചു

By Web TeamFirst Published Jul 29, 2019, 5:07 PM IST
Highlights

സംഭവ സ്ഥലത്ത് ചീട്ടുകളിച്ച് കൊണ്ടിരുന്ന യുവാവാണ് പൊലീസിനെ കണ്ട് കായലിൽ ചാടിയത്. ഇയാളെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിനെ കണ്ട് ഭയന്ന്, കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവം. പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്. 

സംഭവ സ്ഥലത്ത് ചീട്ടുകളിച്ച് കൊണ്ടിരുന്ന യുവാവ് പൊലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്തുചാടുകയുമായിരുന്നു എന്നാണ് സൂചന. ഇയാളെ ഉടന്‍ ചിറയൻകീഴ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു എന്ന്  ചിറയൻകീഴ് ആശുപത്രി അധികൃതര്‍ പറയുന്നു. മരിച്ച യുവാവിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

click me!