ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

Published : May 30, 2025, 11:29 AM IST
ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ: യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ (42) ആണ് മരിച്ചത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു. 

ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ കണ്ടിരുന്നു. ഇന്നലെ രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പഴ്സ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് കൗൺസിലറെ അറിയിച്ചു. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സുജിത (നഴ്‌സ്). മക്കൾ: അമേയ, അനാമിക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു