കോഴിക്കോട് ബാറിന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ

Published : Dec 08, 2018, 04:54 PM ISTUpdated : Dec 08, 2018, 11:20 PM IST
കോഴിക്കോട് ബാറിന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ

Synopsis

പൊലീസും, നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബാറിന്റെ മുൻഭാഗത്ത് റോഡിൽ രക്തക്കറകള്‍ കണ്ടെത്തി.

കോഴിക്കോട്: കോഴിക്കോട് ബാറിന് സമീപം യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിന്റെ സമീപത്താണ് ചമൽ കേളൻമൂല സ്വദേശി റിബാഷിനെയാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. 

പൊലീസും, നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബാറിന്റെ മുൻഭാഗത്ത് റോഡിൽ രക്തക്കറകള്‍ കണ്ടെത്തി.  സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമേ സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാഗിലും ഭക്ഷണപ്പൊതിയിലും വെള്ളത്തില്‍ വളര്‍ത്തുന്ന വീര്യമേറിയ കഞ്ചാവ്, 2 വിമാനത്താവളങ്ങളിലൂടെ കടത്ത്, 14.7 കോടിയുടെ ഹൈഡ്രോപോണിക് വീഡ് പിടിച്ചു
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക്