Youth found dead : രാത്രിയിൽ കടൽത്തീരത്ത് ഉറങ്ങാൻ പോയ യുവാവ് മരിച്ച നിലയിൽ

Published : Jan 23, 2022, 11:04 AM IST
Youth found dead : രാത്രിയിൽ കടൽത്തീരത്ത്  ഉറങ്ങാൻ പോയ യുവാവ് മരിച്ച നിലയിൽ

Synopsis

 ഉറങ്ങിക്കിടന്ന റീജൻ, പ്രാഥമിക ആവശ്യങ്ങൾക്കായി എഴുന്നേറ്റപ്പോൾ ക്ഷീണം അനുഭവപ്പെട്ടതായും പിന്നീട് അവിടെ തന്നെ കിടന്നുറങ്ങിയെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

തിരുവനന്തപുരം: തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് കടല്‍ത്തീരത്ത് ഉറങ്ങാന്‍ കിടന്ന മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍ (Youth found dead). പുതിയതുറ സ്വദേശിയായ ക്രിസ്തുദാസിന്റെയും റീത്തമ്മയുടെയും മകൻ റീജൻ ക്രിസ്തുദാസിനെ (31) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സുഹൃത്തുക്കൾക്കൊപ്പം തമിഴ്നാട്ടിലെ പള്ളികളിൽ തീർഥാടനയാത്ര കഴിഞ്ഞ് വെള്ളിയാഴ്ചാണ്  റീജൻ വീട്ടിലെത്തിയത്. രാത്രി ഭക്ഷണം കഴിച്ച ശേഷം റീജൻ കടൽത്തീരത്ത് ഉറങ്ങാൻ പോയതായിരുന്നു. ഉറങ്ങിക്കിടന്ന റീജൻ, പ്രാഥമിക ആവശ്യങ്ങൾക്കായി എഴുന്നേറ്റപ്പോൾ ക്ഷീണം അനുഭവപ്പെട്ടതായും പിന്നീട് അവിടെ തന്നെ കിടന്നുറങ്ങിയെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

രാവിലെ സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ റീജന്‍റെ ശരീരം മരവിച്ച നിലയിലായിരുന്നു. ഉടനെ തന്നെ കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതനായ റീജിന്‍ മത്സ്യത്തൊഴിലാളിയാണ്. യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്നും  പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങള്‍ അറിനാവു എന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം റീജന്‍റെ മൃതദേഹം ഇന്നലെ പുതിയതുറ സെന്‍റ് നിക്കൊളാസ് ദേവാലയത്തിൽ സംസ്കരിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ
സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും