Accident Death : ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു

Published : Jan 23, 2022, 06:36 AM IST
Accident Death : ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു

Synopsis

കോഴിക്കോട് വെള്ളയിൽ ഗാന്ധിറോഡിൽ ആണ് യുവാവ് വീടിന് മുകളില്‍ നിന്നും വീണുമരിച്ചത്.

കോഴിക്കോട്:  വീടിന്‍റെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് (Kozhikode) വെള്ളയിൽ ഗാന്ധിറോഡിൽ ഹാജി മൻസിൽ കുഞ്ഞിക്കോയയുടെ മകൻ എൻ.പി. അൻസാരി (35) ആണ് മരിച്ചത്. സോളാർ പാനൽ ജോലിക്കിടെയാണ് അപകടം (Accident Death) സംഭവിച്ചത്.  ഉമ്മ: സുലൈഖ. ഭാര്യ: ഷഹല, മകൻ: സയാൻ,  സഹോദരൻ: അർഷാദ്. മയ്യത്ത് നമസ്കാരം ഞായറാഴ്ച 12.30ന് പറമ്പിൽ ബസാർ ജുമാ മസ്ജിദിൽ കബറടക്കം തോപ്പയിൽ കബറിസ്ഥാനിൽ. 

Read More: ഇന്ന് ലോക്ക്ഡൗണിന് സമാനം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

ഇടുക്കി: കാഞ്ഞാറിനു സമീപം പൂച്ചപ്രയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു (Murder).  പൂച്ചപ്ര കല്ലംപ്ലാക്കൽ സനൽ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചേലപ്ലാക്കൽ അരുണിനെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിന് (Police) കൈമാറി. രാത്രി എട്ട് മണിയോടെ അരുണിൻറെ വീട്ടിൽ വച്ചാണ് സംഭവം. അരുൺ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ വച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. 

ശനിയാഴ്ച്ച രാത്രി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് അരുൺ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി നോക്കിയപ്പോൾ സനൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ അരുണിനെ തടഞ്ഞ് വച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞാറിൽ നിന്ന് എത്തിയ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സനലിൻറെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം നാളെ പോസ്റ്റുമോർട്ടം നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യം: വനിതാ ബിജെപി മുൻ അംഗത്തെയും ബന്ധുവിനെയും വീടുകയറി ആക്രമിച്ചതായി പരാതി
ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ