കൊവിഡ് പോരാട്ടത്തില്‍ മാതൃകയായി മലപ്പുറം; പ്ലാസ്മ നല്‍കാനെത്തിയത് 21 ചെറുപ്പക്കാര്‍

By Web TeamFirst Published Jul 12, 2020, 9:18 AM IST
Highlights

മലപ്പുറത്തിന്‍റെ സൗഹാര്‍ദ്ദത്തിന്‍റെയും സ്നേഹത്തിന്‍റേയും പ്രതീകങ്ങളായി മാറിയിരിക്കുകയാണ് പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായ ചെറുപ്പക്കാര്‍. കൊവിഡ് എന്ന മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങാവാൻ അവരെത്തി

മഞ്ചേരി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിലും മാതൃകയായി മലപ്പുറം. കൊവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാൻ തയാറായി പെൺകുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മലപ്പുറത്ത് മുന്നോട്ട് വന്നത്. മലപ്പുറത്തിന്‍റെ സൗഹാര്‍ദ്ദത്തിന്‍റെയും സ്നേഹത്തിന്‍റേയും പ്രതീകങ്ങളായി മാറിയിരിക്കുകയാണ് പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായ ചെറുപ്പക്കാര്‍.

കൊവിഡ് എന്ന മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങാവാൻ അവരെത്തി. ആരും നിര്‍ബന്ധിച്ചിട്ടല്ല സ്വയം സന്നദ്ധരായാണ് കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാൻ എല്ലാവരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍ നിന്ന് തന്നെ ചികിത്സയിലൂടെ കൊവിഡ് ഭേദമായവരാണ് പ്ലാസ്മ നല്‍കാന്‍ എത്തിയത്. 

ഇതിനിടെ പ്ലാസ്മ തെറാപ്പിയിലൂടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാള്‍ കൂടി കൊവിഡ് മുക്തിനേടി. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ദില്ലി പൊലീസിലെ അജിത്താണ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കൊവിഡ് രോഗവിമുക്തരായ ഷാഹുല്‍ ഹമീദും അബ്ദുല്‍ ലത്തീഫുമാണ് അജിത്തിന് പ്ലാസ്മ നല്‍കിയത്. 

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിര്‍ണ്ണായക നീക്കം; മലപ്പുറത്ത് കുടുങ്ങിയത് വമ്പൻ സ്രാവ്

സ്വപ്‍നയും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍; പ്രതികള്‍ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നതായി സൂചന

click me!