ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Published : Sep 02, 2019, 08:16 PM IST
ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Synopsis

നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറ്റൊരും വാഹനത്തില്‍ തട്ടുകയും ചെയ്തു. വാഹനമിടിച്ചതിനിടെ ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറയുകയായിരുന്നു. 

തിരുവനന്തപുരം:  ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് സ്കൂള്‍ വിദ്യാര്‍ത്ഥി ഇയാളുടെ വാഹനത്തില്‍ വഴിയില്‍ നിന്ന് കയറിയത്. ബൈക്കില്‍ വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി ബഹളം വക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറ്റൊരും വാഹനത്തില്‍ തട്ടുകയും ചെയ്തു. വാഹനമിടിച്ചതിനിടെ ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറയുകയായിരുന്നു. ഇതോടെ കൂടി നിന്നവർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ബാലപീഡനത്തിന് കേസെടുത്തിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങളും, സലീനയേയും മക്കളേയും വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ
ആറ്റുകാൽ പൊങ്കാല: തലസ്ഥാന നഗരി ക്ലീൻ ആക്കാൻ നഗരസഭ; ആദ്യഘട്ടം പൂർത്തിയായി, രാത്രിയോടെ കൃത്രിമ മഴ പെയ്യിച്ച് റോഡ് കഴുകി വൃത്തിയാക്കും