ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം പോയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

Published : Oct 11, 2019, 06:56 PM ISTUpdated : Oct 11, 2019, 07:01 PM IST
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം പോയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

Synopsis

ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ഇയാളോടൊപ്പം പോയ 20-വയസ്സുളള യുവതിക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

ഹരിപ്പാട്: മക്കളെ ഉപേക്ഷിച്ച് കാമുകിയോടൊപ്പം പോയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.  അയൽവാസിയായ യുവതിയോടൊപ്പം കടന്ന യുവാവിനെതിരെ ജുവനൈൽ ജസ്റ്റീസ് അക്ട് പ്രകാരം കരീലക്കുളങ്ങര പൊലീസാണ് കേസെടുത്ത് കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ട് വയസ്സുളള കുട്ടിയെയും എട്ട് വയസ്സുളള ഇരട്ട കുട്ടികളെയും സംരക്ഷിക്കുന്നില്ലെന്ന് കാണിച്ചാണ് ഭാര്യ പരാതി നൽകിയത്. 

ചെങ്ങന്നൂർ സ്വദേശിയായ 36 കാരനായ യുവാവ് ചിങ്ങോലിയിലുളള ഭാര്യ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. കഴിഞ്ഞ ആറിനാണ് ഇയാൾ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പോയത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ഇയാളോടൊപ്പം പോയ 20-വയസ്സുളള യുവതിക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മയും പരാതി നൽകിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊങ്കാലയിടാനെന്ന വ്യാജേനയെത്തി, സംഭാര വിതരണ സ്ഥലത്ത് മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂർ കെഎസ്ആർടിസി പരിസരത്ത് പിടിയിലായത് നാല് സ്ത്രീകൾ
ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തി; 2 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ