കൊണ്ടോട്ടിയിൽ ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

Web Desk   | Asianet News
Published : Dec 17, 2019, 07:38 PM IST
കൊണ്ടോട്ടിയിൽ ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

Synopsis

കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വിൽപനക്കായി കൊണ്ടുവന്ന ഇരുപതോളം പാക്കറ്റ് ബ്രൗൺഷുഗറുമായി കുഴിമണ്ണ ചെറുപറമ്പ് കടക്കോട്ടിരി ശംസുദ്ദീൻ എന്ന പപ്പടം ശംസു (44)വാണ് പിടിയിലായത്.

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വിൽപനക്കായി കൊണ്ടുവന്ന ഇരുപതോളം പാക്കറ്റ് ബ്രൗൺഷുഗറുമായി കുഴിമണ്ണ ചെറുപറമ്പ് കടക്കോട്ടിരി ശംസുദ്ദീൻ എന്ന പപ്പടം ശംസു (44)വാണ് പിടിയിലായത്. കവിതാ തീയറ്ററിനു സമീപം വിൽപനക്കിടയിലായിരുന്നു ഇയാൾ പിടിയിലായത്. 

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 14 കിലോ കഞ്ചാവും 100 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറും മയക്കുഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളിയടക്കം അഞ്ച് പേരെ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു. ശംസുദ്ദീനെ രണ്ട് വർഷം മുമ്പ് 22 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ബ്രൗൺഷുഗർ വിൽപനയിലേക്ക് തിരിയുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്