മൂന്ന് വ‍ര്‍ഷം മുൻപ് ട്രെയിനിടിച്ച് അബോധാവസ്ഥയിലായി, തലക്കേറ്റ പരിക്കിൽ നിന്ന് മോചിതനായില്ല, യുവാവ് മരിച്ചു

Published : Apr 23, 2024, 07:38 PM IST
മൂന്ന് വ‍ര്‍ഷം മുൻപ് ട്രെയിനിടിച്ച് അബോധാവസ്ഥയിലായി, തലക്കേറ്റ പരിക്കിൽ നിന്ന് മോചിതനായില്ല, യുവാവ് മരിച്ചു

Synopsis

പള്ളിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല

പാലക്കാട്: മൂന്നുവർഷം മുമ്പ് ട്രെയിനിടിച്ച് ഗുരുതര പരിക്കോടെ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന കൊപ്പം വെസ്റ്റ് കൈപ്പുറം സ്വദേശി മരിച്ചു. വെസ്റ്റ് കൈപ്പുറം വെള്ളക്കാവിൽ മുഹമ്മദലി ബാപ്പുവിന്റെ മകൻ മുഹമ്മദ് ജസീൽ (25) ആണ് മരിച്ചത്. പള്ളിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല. തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു. മാതാവ് : മുംതാസ്.  സഹോദരി : ജസീല തസ്നി. വെസ്റ്റ് കൈപ്പുറം നൂറാനിയ മഹല്ല് കബർസ്ഥാനിൽ മറവ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ