സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

Published : Feb 08, 2024, 08:07 PM IST
സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

Synopsis

ഇറച്ചിവെട്ടുകാരൻ യുവാവിന് 31 വര്‍ഷം ജയിൽ, സ്കൂൾ വഴിയിൽ നമ്പര്‍ നൽകി, പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗിക ചൂഷണം

തൃശൂർ: സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗികമായി പീഠിപ്പിച്ച യുവാവിന് തടവ് ശിക്ഷ. കുന്നംകുളം പോക്സോ കോടതി 31 വർഷം തടവിനും 1.45 ലക്ഷം രൂപ പിഴയടക്കാനുമാണ് ഇയാളെ ശിക്ഷിച്ചത്. കോഴിക്കടയിലെ ഇറച്ചിവെട്ടുകാരനായ ചെമ്മന്തിട്ട പഴുന്നാനപാറപ്പുറത്ത്  ബഷീറി (32)നെയാണ്  കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് ലിഷ  കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2017 -ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനി സ്കൂളിൽ നിന്ന് വരുന്ന വഴിയിൽ നിന്ന് പ്രതി മൊബൈൽ നമ്പർ എഴുതി നൽകി. നിരന്തരമായ ഫോൺ വിളികളിലൂടെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമാണ് കുട്ടിയെ പ്രതി വശീകരിച്ചത്. തുടർന്ന് അതിജീവതിയുടെ വീട്ടിൽ എത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടി സംഭവം വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. 

കുന്നംകുളം എസ്ഐയായിരുന്ന യു കെ. ഷാജഹാന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ െപാലീസ് ഓഫീസർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. കുന്നംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് കെ. മേനോൻ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കുന്നംകുളം ഇൻസ്‌പെക്ടറായിരുന്ന ജി ഗോപകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.  

കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും , നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്താവിച്ചത്.  പ്രോസിക്യുഷനനു വേണ്ടി അഡ്വ. കെഎസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അനുഷ ,  രഞ്ജിക കെ. ചന്ദ്രൻ എന്നിവരും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ  പ്രശോഭും പ്രവർത്തിച്ചു.

കുട്ടികൾക്ക് മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പന്നി ഫാം ഉടമ അറസ്റ്റിൽ
 

PREV
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു