കവർ പോലും പൊട്ടിച്ചിട്ടില്ല, റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

Published : Sep 04, 2026, 09:05 AM IST
Kozhikode Mobile Pouches Foun

Synopsis

റോഡരികില്‍ പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ 8/2 അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്താണ് സംഭവം. കവർ പോലും പൊട്ടിക്കാത്ത പൗച്ചുകളാണ് കണ്ടെത്തിയത്. മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്ന് സംശയം.

കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍. കോഴിക്കോട് ചേളന്നൂര്‍ 8/2 അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്ത് ആളൊഴിഞ്ഞ ഭാഗത്താണ് പൗച്ചുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. കവറുകള്‍ പൊട്ടിക്കാത്ത പുതിയ മോഡല്‍ പൗച്ചുകളാണ് കണ്ടെത്തിയത്.

എതെങ്കിലും മൊബൈല്‍ ഫോണ്‍ കടകളില്‍നിന്ന് മോഷണം നടത്തിയതാണോ മറ്റെന്തെങ്കിലും ദുരൂഹത ഇതിന് പിന്നിലുണ്ടോ എന്ന ആശങ്കയിലാണ് പ്രദേശത്തുകാര്‍. ഏതാനും ദിവസങ്ങളായി ഇവിടെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നത് ശ്രദ്ധയില്‍പെട്ടതായി നാട്ടുകാര്‍ പറയുന്നു.

രണ്ട് ചാക്കിലധികം സാധനങ്ങള്‍ ഇപ്പോഴും റോഡരികിലുണ്ട്. രാത്രി സമയങ്ങളില്‍ അപരിചിതമായ വാഹനങ്ങള്‍ പ്രദേശത്ത് സ്ഥിരമായി വന്നുപോകുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിക്കറ്റിൽ തീയതി തിരുത്തി ഒട്ടിച്ചു, സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ച് വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകളും പണവും തട്ടി
പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു; വയോധികന് ദാരുണാന്ത്യം