ജോലി ചെയ്ത ശമ്പളം ലഭിച്ചില്ല; കുത്തിയിരിപ്പ് സമരം നടത്തി യുവാവ്

Published : Feb 04, 2022, 10:37 PM IST
ജോലി ചെയ്ത ശമ്പളം ലഭിച്ചില്ല; കുത്തിയിരിപ്പ് സമരം നടത്തി യുവാവ്

Synopsis

നാലുമാസത്തെ ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പിനും ദേവികുളം സബ് കളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് അതിഥി മന്ദിരത്തിന് മുമ്പില്‍ യുവാവ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.  

മൂന്നാര്‍: ജോലി ചെയ്ത ശമ്പളത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും രക്ഷയില്ലാതെ യുവാവ്. പണം കിട്ടാതായതോടെ മൂന്നാര്‍ അതിഥി മന്ദിരത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഏഴുമാസം മുമ്പാണ് പെരിയവാര ചോലമല ഡിവിഷനില്‍ താമസിക്കുന്ന എം ഗണേഷന്‍ മൂന്നാര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കിച്ചന്‍മേട്ടി തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്നുമാസത്തെ ശമ്പളം ക്യത്യമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ള നാലുമാസത്തെ ശബളം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനിടെ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും മറ്റൊരാളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതോടെ ഗണേഷന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു. 

നാലുമാസത്തെ ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പിനും ദേവികുളം സബ് കളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് അതിഥി മന്ദിരത്തിന് മുമ്പില്‍ യുവാവ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഒരുമാസത്തിനുള്ളില്‍ പണം നല്‍കുന്നതിന് നടപടി സ്വീകരിക്കാമെന്ന മാനേജറുടെ ഉറപ്പിനെ തുര്‍ന്നാണ് യുവാവ് താല്‍കാലികമായി സമരം അവസാനിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ നടത്തില്‍ ചര്‍ച്ചയില്‍ യുവാവ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു