അമ്പലവയലിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രധാന പ്രതികൾ പിടിയിൽ

Published : May 09, 2022, 08:19 PM IST
അമ്പലവയലിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രധാന പ്രതികൾ പിടിയിൽ

Synopsis

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോം സ്റ്റേയിലെ എട്ട് മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടര്‍ മോണിട്ടറും, അമ്പതിനായിരം രൂപയോളവും സംഘം മോഷ്ടിച്ചതായാണ് പരാതി...

കൽപ്പറ്റ: വയനാട് അമ്പലവയലിലെ ഹോം സ്റ്റേയില്‍ വെച്ച് കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്ഥാപനത്തില്‍ കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂര്‍ കുന്നത്തറ പടിക്കല്‍ വീട്ടില്‍ ലെനിന്‍ (35), കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പില്‍ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടി വളപ്പില്‍ റെയീസ് (31) എന്നിവരാണ് പിടിയിലായത്. പെരുവണ്ണാമുഴി മരുതോങ്കരയില്‍ നിന്നുമാണ് ഇവരെ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്.  

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോം സ്റ്റേയിലെ എട്ട് മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടര്‍ മോണിട്ടറും, അമ്പതിനായിരം രൂപയോളവും സംഘം മോഷ്ടിച്ചതായാണ് പരാതി. ഹോം സ്റ്റേ കേന്ദ്രീകരിച്ച് യുവതിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച ഹോം സ്റ്റേ നടത്തിപ്പുകാരായ നാല് പേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു. അമ്പലവയലില്‍ രണ്ട് മാസം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളീഡേ ഹോം സ്റ്റേയിലാണ് സംഭവം. നൂല്‍പ്പുഴ സി.ഐ മുരുകന്‍, അമ്പലവയല്‍ സി.ഐ എലിസബത്ത്, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ. അബൂബക്കര്‍ , അമ്പലവയല്‍ എസ്.ഐ ഷോബിന്‍ തുടങ്ങിയവരും പ്രതികള  പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില