മലപ്പുറത്ത് 14കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 7 വർഷം കഠിന തടവ് ശിക്ഷ

Published : Feb 09, 2023, 09:09 PM IST
മലപ്പുറത്ത് 14കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 7 വർഷം കഠിന തടവ് ശിക്ഷ

Synopsis

പ്രതി പെൺകുട്ടിയെ ആക്രമിക്കാൻ ഉദ്ദേശിച്ചാണ് വന്നത്. ഇതിനായി തന്റെ ബാഗില്‍ കത്തി കരുതിയിരുന്നു. ഇതെടുത്ത് പെൺകുട്ടിയെ കുത്താൻ ആയുന്നതിനിടെ പെണ്‍കുട്ടി ഒഴിഞ്ഞുമാറി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച  പ്രതിക്ക് ഏഴുവര്‍ഷം കഠിനതവ്. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് കുറ്റവാളിയെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലെ മാസമാണ് സംഭവം. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ആനമങ്ങാട് ടൗണിന് അടുത്ത് വെച്ച് പ്രതി കുത്തുകയായിരുന്നു.

പ്രതി പെൺകുട്ടിയെ ആക്രമിക്കാൻ ഉദ്ദേശിച്ചാണ് വന്നത്. ഇതിനായി തന്റെ ബാഗില്‍ കത്തി കരുതിയിരുന്നു. ഇതെടുത്ത് പെൺകുട്ടിയെ കുത്താൻ ആയുന്നതിനിടെ പെണ്‍കുട്ടി ഒഴിഞ്ഞുമാറി. തലനാരിഴയ്ക്ക് വലിയ ആക്രമണത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ പെണ്‍കുട്ടി യുവാവിനെ തള്ളിയിടുകയും ചെയ്തു. ഈ വീഴ്ചയില്‍ പ്രതിയുടെ കൈയ്യിൽ നിന്ന് കത്തി തെറിച്ചു പോയി.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഈ സമയത്ത് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ എതിരെ വന്ന ഒറു വാഹനത്തില്‍ തട്ടി പ്രതി നിലത്ത് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 14 വയസുള്ള പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പ്രതി ഈ പെൺകുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. 

പെൺകുട്ടി പ്രതിയുടെ പ്രണായാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു ആക്രമണത്തിന്റെ കാരണം. 7 വര്‍ഷം കഠിന തടവിനാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. 22000 രൂപ പിഴയും അടയ്ക്കണം. പെരിന്തല്‍മണ്ണ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർ‍പ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം
പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി