കൈകാട്ടി നിർത്തി, പിന്നാലെ ബസിനുനേരെ കല്ലെടുത്തെറിഞ്ഞു, ചില്ല് തകർത്തു, ബൈക്കിൽ സ്ഥലംവിട്ട യുവാവിനായി തെരച്ചിൽ

Published : Feb 07, 2024, 07:44 PM IST
കൈകാട്ടി നിർത്തി, പിന്നാലെ ബസിനുനേരെ കല്ലെടുത്തെറിഞ്ഞു, ചില്ല് തകർത്തു, ബൈക്കിൽ സ്ഥലംവിട്ട യുവാവിനായി തെരച്ചിൽ

Synopsis

കല്ലേറില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്ന് വീണിട്ടുണ്ട്. ബസിന് മുന്‍വശത്ത് ഇരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ബസ് തടഞ്ഞ് നിര്‍ത്തി ബസിന് നേരെ കല്ലെറിഞ്ഞു. ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് സംഭവം. കല്ലൂര്‍ -ആനന്ദപുരം വഴി ഇരിങ്ങാലക്കുടയിലേയ്ക്ക് വരുന്ന ഷാലോം എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്റ്റ് കോളേജ് എത്തുന്നതിന് മുന്‍പായി വഴിയരുകില്‍ നിന്നിരുന്ന യുവാവ് ബസ് കൈകാട്ടി നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് കൈയ്യില്‍ കരുതിയ കല്ല് ബസിന്‍റെ മുന്‍വശത്തെ ചില്ലിന് നേരെ എറിയുകയും തൊട്ടടുത്ത് തന്നെ ബൈക്കില്‍ നിന്നിരുന്ന സുഹൃത്തിനൊപ്പം അതിവേഗം ബൈക്ക് എടുത്ത് പോവുകയുമായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കല്ലേറില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്ന് വീണിട്ടുണ്ട്. ബസിന് മുന്‍വശത്ത് ഇരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

'കെഎസ്ആര്‍ടിസിയിൽ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല', കോടതിയലക്ഷ്യ ഹര്‍ജിയില്‍ കാരണം വ്യക്തമാക്കി സര്‍ക്കാര്‍

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെടുമങ്ങാട് കഞ്ചാവുമായി അന്യസംസ്ഥാന കമിതാക്കൾ പിടിയിൽ; പിടിയിലായത് ലഹരി മരുന്ന് സംഘത്തിലെ പ്രധാന കണ്ണികൾ
ധീരരിൽ ധീരനായ ഹാഷിർ! മരണവക്കില്‍ നിന്ന് യുവാവിന് പുതുജീവന്‍ നല്‍കിയ ധീരതയ്ക്ക് ജീവന്‍ രക്ഷാ പതക് അവാര്‍ഡ്