കരകുളം ഏണിക്കര ഭാഗങ്ങളിൽ കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ സി വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

തിരുവനന്തപുരം: നെടുമങ്ങാട് കഞ്ചാവുമായി അന്യസംസ്ഥാന കമിതാക്കൾ പിടിയിൽ. ആസാം സ്വദേശിയായ മിനാറാബീഗം, മുജീബുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്. കരകുളം ഏണിക്കര ഭാഗങ്ങളിൽ കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ സി വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

എട്ടാംകല്ല് കെൽട്രോൺ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് 1.151 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും ഡിജിറ്റൽ ത്രാസും കണ്ടെത്തിയിട്ടുണ്ട്. യുവതിയോടൊപ്പം കൂടെയുണ്ടായിരുന്ന സുഹൃത്തായ മുജീബുൽ റഹ്മാൻ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് എക്സൈസ് കീഴടക്കുകയായിരുന്നു.