നിലമ്പൂരിൽ 20 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

Published : Aug 08, 2023, 09:07 PM IST
നിലമ്പൂരിൽ 20 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

Synopsis

ഓണം പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസും കാളികാവ് എക്സൈസ് റെയ്ഞ്ച് ഓഫീസും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

മലപ്പുറം: നിലമ്പൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓണം പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസും കാളികാവ് എക്സൈസ് റെയ്ഞ്ച് ഓഫീസും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയിൽ 26 വയസ്സുള്ള നിഷാദിൽ നിന്ന്  20.235 ഗ്രാം മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്.
 
ഓണം പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കൂടി പട്രോളിംഗ് നടത്തി, എടക്കര പാലത്തിന് സമീപം കലക്കൻ പുഴയുടെ ഓരം ചാരി ഇല്ലിക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് വേണ്ടി കൈവശം വച്ച മയക്കുമരുന്ന് പിടിച്ചെടുത്തത്. എടക്കര പോലീസ് ഇൻസ്പെക്ടർ  എൻ ബി  ഷൈജുവിന്റെ സാന്നിദ്ധ്യത്തിൽ പ്രതിയെ പരിശോധിച്ചാണ് കൂടുതൽ തൊണ്ടിമുതൽ  കണ്ടെടുത്തത്. 

തുടർന്ന്  നടപടികൾ പൂർത്തിയാക്കി പ്രതിയെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എആർ രതീഷ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ നിലമ്പൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.  കണ്ടെടുത്ത മെത്താഫിറ്റമിനും രേഖകളും നിലമ്പൂർ റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി. 

Read more: കെ ഫോണിന് സമാനമായി തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ്വര്‍ക്ക് ഉണ്ടാക്കും, പഠിക്കാൻ മന്ത്രി പളനിവേൽ കേരളത്തിൽ

സംയുക്ത പരിശോധനയിൽ കാളികാവ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ ആർപി സുരേഷ് ബാബു, പികെ പ്രശാന്ത്, എംഎൻ. രഞ്ജിത്ത്, സിഇഒ -മാരായ സതീഷ് ടികെ, ഇ അഖിൽ ദാസ് , ലിജിൻ വി, വിപിൻ കെ വി, എം സുനിൽകുമാർ, ടി അമിത്, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഷെരീഫ്, WCEO എകെ നിമിഷ ഡ്രൈവർ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില