യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി

Published : Jan 27, 2024, 03:01 PM IST
യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി

Synopsis

കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടുമ്പൻചോല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവ് കുത്തേറ്റ് മരിച്ചു. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ്  മരിച്ചത്.  കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.  പിതാവ് ഔസേപ്പച്ചനാണ്  പ്രവീൺ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടുമ്പൻചോല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്