ഷവർമ്മ കഴിച്ച് അവശനായി, ഭക്ഷ്യ വിഷബാധയെന്ന് സംശയം: യുവാവിന്‍റെ നില ​ഗുരുതരം, രക്ത സാംപിൾ ഫലം ഉടൻ

Published : Oct 25, 2023, 11:16 AM ISTUpdated : Oct 25, 2023, 11:18 AM IST
ഷവർമ്മ കഴിച്ച് അവശനായി, ഭക്ഷ്യ വിഷബാധയെന്ന് സംശയം: യുവാവിന്‍റെ നില ​ഗുരുതരം, രക്ത സാംപിൾ ഫലം ഉടൻ

Synopsis

രാഹുലിന്റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ  ആരോഗ്യനില ഗുരുതരമായി ചികിത്സയിൽ തുടരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവാവിന്‍റെ ജീവൻ നിലനിർത്തുന്നത്.

രാഹുലിന്റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  അതേസമയം രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ  'ലെ ഹയാത്ത് ' ഹോട്ടൽ  ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന്  നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. 

കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ഒക്ടോബർ 18ന് ആണ് ഓൺലൈൻ വഴി ഓർഡർ ചെയ്ത ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ  യുവാവിന്‍റെ ആരോഗ്യവസ്ഥ ഗുരുതരമായി. തുടർന്ന് വീട്ടുകാർ  ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.  ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുൽ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. 

വീഡിയോ സ്റ്റോറി കാണാം

Read More :  മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു, അമ്മയും കുഞ്ഞും തെറിച്ച് വീണ് ബോധരഹിതരായി, യുവതിയുടെ കേൾവിക്ക് തകരാറ്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്