
കൊച്ചി: ബാറിൽ വച്ച് യുവാവിന്റെ സ്വർണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മുളന്തുരുത്തി കാരിക്കോട് പേയ്ക്കൽ വീട്ടിൽ സാജൻ (44), മുളന്തുരുത്തി കണ്ടൻചിറയിൽ വീട്ടിൽ വിനോദ് (40 )എന്നിവരെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് വൈകിട്ടാണ് സംഭവം. മുളന്തുരുത്തിയിലെ പോളക്കുളത്ത് ബാറിലെത്തിയ യുവാവിനെ മർദ്ദിച്ച ശേഷം പ്രതികൾ ഇയാളുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് പ്രതികൾ ഈ മാല സ്വകാര്യ സ്ഥാപനത്തിൽ പണയംവെക്കുകയും ആ തുകകൊണ്ട് മറ്റൊരു മാല വാങ്ങുകയും ചെയ്തു. പുതിയ സ്വർണമാല ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ പി എസ് ഷി ജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ സുമിത, റെജി, സുരേഷ്, സീനിയർ സിപിഒ വിനോദ്, സിപിഒമാരായ രാജേഷ്, സന്തോഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
കന്യാസ്ത്രീ മഠത്തിൽ കടന്ന് പീഡനം; നാല് യുവാക്കള്‍ അറസ്റ്റില്‍, പോക്സോ പ്രകാരം കേസെടുത്ത് പൊലീസ്
യുപി സ്വദേശികൾ ലക്ഷ്യമിട്ടത് വൻ കവർച്ച, പകൽ ആളില്ലാത്ത വീടുകൾ കണ്ടെത്തി
തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ഉത്തർപ്രദേശ് സംഘം തലസ്ഥാനത്ത് പദ്ധതിയിട്ടത് വൻ മോഷണം. ഇവർ തുമ്പയിലും മോഷണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. പുതപ്പു വിൽപനക്കാരായി നഗരം മുഴുവൻ മോഷണ സംഘം സഞ്ചരിച്ചു. ആളില്ലാത്ത വീടുകളായിരുന്നു ലക്ഷ്യം. തോക്കുചൂണ്ടിയതിൽ രണ്ടാമൻ ഉത്തർപ്രദേശ് സ്വദേശി ഗുലാം മുഹമ്മദ് ആണോ എന്ന് പൊലിസിന് സംശയം ഉണ്ട്.
മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ഇന്നലെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തി. മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.