കൊച്ചിയിൽ പൊലീസിൻ്റെ ഗുണ്ടായിസം, പിടിച്ചുപറി! മർദിച്ച് പണം തട്ടിയെന്ന് യുവാക്കൾ; മുഖ്യമന്ത്രിക്ക് പരാതി നൽകി

Published : Feb 06, 2026, 12:15 PM IST
Kochi Police

Synopsis

കൊച്ചി പുതുവൈപ്പ് ബീച്ചിൽ വെച്ച് രണ്ട് യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. സ്വകാര്യ വാഹനത്തിൻ്റെ അമിതവേഗത ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്നും, ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തെന്നും യുവാക്കൾ ആരോപിക്കുന്നു

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദ്ദിച്ചെന്ന് പരാതി. എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് ഇന്നലെയാണ് സംഭവം. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ , നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കൽ സ്റ്റേഷനിലെ ഉദ്യേഗസ്ഥരാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. യുവാളുടെ പക്കൽ നിന്ന് 4700 രൂപയും 100 പൗണ്ടും ഉദ്യോഗസ്ഥർ തട്ടിയെടുത്തതായും ആരോപണമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും വാഹനത്തിൻ്റെ അമിത വേഗത ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്നും യുവാക്കൾ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാക്കൾ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഹികെട്ടു, രാത്രി മുഴുവൻ ഇരുന്നിട്ടും 'കുല'ക്കേസ് പ്രതികളെ കിട്ടിയില്ല, സിസിടിവി വെച്ചു, കുടുങ്ങിയത് പട്ടാപ്പകൽ
ഡ്രൈവർ ഉറങ്ങിപ്പോയി? കൊല്ലത്ത് ഉറൂസിനിടെ ആൾക്കൂട്ടത്തിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി; 5 പേർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം