പുല്ലൂപ്പിയിൽ കറങ്ങിനടന്ന് യുവാക്കൾ, നേരത്തേയുള്ള നാട്ടുകാരുടെ സംശയം ശരിയായി, രണ്ടുപേർ പിടിയിലായത് കഞ്ചാവുമായി

Published : Mar 10, 2025, 07:58 PM ISTUpdated : Mar 10, 2025, 08:20 PM IST
പുല്ലൂപ്പിയിൽ കറങ്ങിനടന്ന് യുവാക്കൾ, നേരത്തേയുള്ള നാട്ടുകാരുടെ സംശയം ശരിയായി, രണ്ടുപേർ പിടിയിലായത് കഞ്ചാവുമായി

Synopsis

ഇവര്‍ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുവരാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു.

കണ്ണൂർ: കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ കഞ്ചാവ് പൊതിയുമായി യുവാക്കളെ നാട്ടുകാർ പിടികൂടി. ചെറുകുന്ന് സ്വദേശികളായ അർഷാദ്, സമദ് എന്നിവരെയാണ് സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ഇവര്‍ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുവരാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു.

തുടര്‍ന്ന് ഇന്നലെ യുവാക്കൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്താൻ എത്തിയതാണെന്ന സംശയത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ പരസ്പരവിരുദ്ധമായ മറുപടികൾ ലഭിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടകൂടി തടഞ്ഞുവച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോൾ ഒമ്പത് ഗ്രാം കഞ്ചാവ് പൊതി കണ്ടെത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. മയ്യിൽ പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബൈക്കിൽ നിന്ന് റോഡിൽ വീണ പൊതി ഭീഷണിപ്പെടുത്തി കൈക്കലാക്കി, സിസിടിവി ദൃശ്യം ചതിച്ചു, പിടിച്ചത് കഞ്ചാവ് പൊതി

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി