യൂട്യൂബർ അറസ്റ്റിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം; നടപടി

Published : Aug 02, 2024, 06:52 PM ISTUpdated : Aug 02, 2024, 07:05 PM IST
യൂട്യൂബർ അറസ്റ്റിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം; നടപടി

Synopsis

മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് രാജേഷ് ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയത്.  

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷിനെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ  നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു പരാമർശം. മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയത്. ഏരൂർ പൊലീസ് സ്വയമേ  കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു