ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

Published : Dec 30, 2022, 10:22 AM IST
ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

Synopsis

നവംബർ 15-ന് കേസിലെ ഒന്നാം പ്രതി ബി.ജെ.പി. പ്രവർത്തകൻ ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണിനെ(35)പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഹരിപ്പാട് : ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം ജി.എസ്. ബൈജു വധശ്രമക്കേസിലെ  മൂന്നാം പ്രതി യുവമോർച്ച പ്രവർത്തകൻ ചിങ്ങോലി തുണ്ടിൽ കണ്ടത്തിൽ ജയശാന്തി (കണ്ണൻ-25)നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  

നവംബർ 15-ന് കേസിലെ ഒന്നാം പ്രതി ബി.ജെ.പി. പ്രവർത്തകൻ ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണിനെ(35)പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസമായ കഴിഞ്ഞ നവംബർ പത്തിനു രാത്രി എട്ടേമുക്കാലോടെയാണ് ജി.എസ്. ബൈജുവിനെ ഒരു സംഘം ആക്രമിച്ചു മാരകമായി പരിക്കേൽപ്പിച്ചത്. ബി.ജെ.പി. അംഗമായിരുന്ന ബൈജു സ്ഥാനം രാജിവെച്ചാണ് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചത്.

വെള്ളരിക്കുണ്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം