തലസ്ഥാനത്തെ വിസ്മയിപ്പിക്കാൻ ‘സീറോ ഗ്രാവിറ്റി’; തിരുവനന്തപുരം ലുലുമാളിൽ പുതിയ റൈഡ്

Published : Sep 30, 2026, 05:28 PM IST
Lulu mall

Synopsis

തിരുവനന്തപുരം ലുലുമാളിലെ ഫൺടൂറയിൽ തെക്കൻ കേരളത്തിലെ ആദ്യത്തെ സീറോ ഗ്രാവിറ്റി റൈഡ് പ്രവർത്തനമാരംഭിച്ചു. ചലച്ചിത്ര താരം സംഗീത് പ്രതാപ് ഉദ്ഘാടനം ചെയ്ത ഈ റൈഡ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം. അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സാഹസിക വിനോദ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ച് തിരുവനന്തപുരം ലുലുമാളിലെ ഫൺടൂറയിൽ അത്യാധുനിക ‘സീറോ ഗ്രാവിറ്റി’ റൈഡ് പ്രവർത്തനമാരംഭിച്ചു. തെക്കൻ കേരളത്തിലെ ആദ്യ സീറോ ഗ്രാവിറ്റി റൈഡാണിത്. ചലച്ചിത്ര താരം സംഗീത് പ്രതാപ് റൈഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നടൻ കൈലാഷും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയ്ക്ക് സമാനമായ അനുഭൂതി നൽകുന്ന തരത്തിലാണ് സീറോ ഗ്രാവിറ്റി റൈഡ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന റൈഡ് സന്ദർശകർക്ക് വേറിട്ടതും ആവേശകരവുമായ അനുഭവം സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിനിടെ റൈഡ് അനുഭവിച്ച നടന്മാരായ സംഗീത് പ്രതാപും കൈലാഷും സീറോ ഗ്രാവിറ്റി സന്ദർശകർക്ക് ത്രില്ലിങ് അനുഭവമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റൈഡ് സജ്ജീകരിച്ചിരിക്കുന്നത്. 130 സെന്റിമീറ്റർ ഉയരമുളള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് സീറോ ഗ്രാവിറ്റി ഒരുക്കിയിട്ടുള്ളത്. ലുലു റീജിയണൽ ഡയറക്ടർ രാജേഷ് ഇ.വി., ഫൺടൂറ ജനറൽ മാനേജർ എബിസൻ സക്കറിയ, മാൾ റീജിയണൽ മാനേജർ ശ്രീലേഷ് ശശിധരൻ, മാൾ മാനേജർ അഖിൽ കെ. ബെന്നി തുടങ്ങി ലുലുമാൾ അധികൃതരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എംഡിഎംഎ വാങ്ങാൻ കൂട്ടാളിക്ക് ബെംഗളൂരുവിലേക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്തു, പിന്നാലെ പണവും അയച്ചു, മൂന്നാം പ്രതി അറസ്റ്റിൽ
കുളിമുറിയിലെ ടാങ്കിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു