ദാ വരുന്ന അടുത്ത പണി! ഓൺലൈൻ ഭക്ഷണത്തിന് ചെലവേറും, പ്ലാറ്റ്ഫോം ഫീസ് ഉയർത്തി സൊമാറ്റോ

Published : Mar 21, 2026, 03:53 PM IST
Zomato CEO

Synopsis

ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ, 2026 മാർച്ച് 20 മുതൽ പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വർധിപ്പിച്ചു. ഒരു ഓർഡറിന് 12.50 രൂപയായിരുന്നത് ജിഎസ്ടി ഒഴികെ 14.90 രൂപയായാണ് ഉയർത്തിയത്. ഇന്ധനവില വർധനവാണ് നിരക്ക് കൂട്ടാൻ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണ സേവന പ്ലാറ്റ്ഫോമായ സൊമാറ്റോ ഫീസ് വീണ്ടും വർധിപ്പിച്ചു. 2026 മാർച്ച് 20 മുതൽ ഒരു ഓർഡറിന് ജിഎസ്ടി ഒഴികെ 14.90 രൂപയാണ് പുതിയ നിരക്ക്. മുൻപിത് 12.50 രൂപയായിരുന്നു.

2.40 രൂപയുടെ വർധനവോടെ ഫീസ് 19 ശതമാനത്തിലധികമാണ് ഉയർത്തിയത്. രാജ്യത്തുടനീളം ഈ വർധനവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഓരോ ഓർഡറിനും ഈ ഫീസ് ബാധകമായതിനാൽ ഭക്ഷണം ഓർഡർ ലഭ്യമാക്കുന്നതിനുളള ചെലവ് വർധിക്കും.

ഇന്ധന വില ഉയരുന്നതാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നതും കാരണമായി പറയുന്നുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലും സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചിരുന്നു. പ്ലാറ്റ്ഫോം ഫീസിനൊപ്പം ഡെലിവറി ചാർജ്, നികുതികൾ തുടങ്ങിയവയും ഉൾപ്പെടുന്നതിനാൽ ഓൺലൈൻ ഭക്ഷണ ഓർഡറുകളുടെ ആകെ ചെലവിൽ വർധനവ് അനുഭവപ്പെടും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുളിക്കടവിൽ വീട്ടമ്മയ്ക്ക് നേരെ അതിക്രമം, കൊടുംക്രിമിനൽ സബീറിനെ കണ്ടെത്താനാകാതെ പോലീസും നാട്ടുകാരും
'മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം'; തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ