
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. ഉള്ളൂർ ആക്കുളം റോഡിൽ പുഷ്പ ഭവനിൽ രഘുനാഥൻ, ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. പുഷ്പയുടെ മൃതദേഹം കിടപ്പുമുറിയിലെ തറയിലും രഘുനാഥനെ തൂങ്ങിയ നിലയിലുമാണ് കണ്ടത്.
ഇന്നലെ അസഹനീയമായ ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ മെഡിക്കൽ കോളേജ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. മെഡി. കോളെജ് പൊലീസ് രാവിലെ എത്തി ഇൻക്വിസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു. പുഷ്പയെ കൊന്നശേഷം രഘുനാഥൻ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നാല് വർഷം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച പുഷ്പ രഘുനാഥനോടൊപ്പം താമസം ആരംഭിക്കുകയായിരുന്നു. വളർത്ത് മകൻ ഞായറാഴ്ച ഇവരെ ഫോണിൽ വിളിച്ചിരുന്നു. അതിനുശേഷം വിളിച്ചിട്ട് ഫോൺ എടുത്തില്ലായിരുന്നു. പലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കുന്ന ശീലമില്ലാത്തതിനാൽ ഞായറാഴ്ച വീട്ടിൽ വന്ന് നോക്കാനിരിക്കുകയായിരുന്നു വളർത്തുമകൻ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam