
നടൻ ബാലയുടെ ഭാര്യ കോകിലയ്ക്ക് വീണ്ടും ഭാഗ്യം. ഇത്തവണ ഭാഗ്യതാര എന്ന ലോട്ടറിയിലൂടെയാണ് കോകിലയെ ഭാഗ്യം തേടി എത്തിയത്. തിങ്കളാഴ്ചയായിരുന്നു ഭാഗ്യതാര ബിടി 10 എന്ന സീരീസിലെ ലോട്ടറി നറുക്കെടുത്തത്. ഇതിലൂടെ 100 രൂപയാണ് കോകിലയ്ക്ക് ലഭിച്ചത്. അവസാന അക്കങ്ങളായ 1455 എന്നീ നമ്പറിനാണ് സമ്മാനം.
"ഒരുകോടി ഒന്നും അടിച്ചിട്ടില്ല. നമ്മൾ പോസിറ്റീവ് ആയിട്ടല്ലേ ചിന്തിക്കുന്നത്. അതുകൊണ്ടാണ് ഐശ്വര്യം വരുന്നത്. ഇത്തവണ കിട്ടിയത് 100 രൂപയാണ്. അൻപത് കൊടുത്ത് 100 കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നെയാണ്. കൊടുക്കാനുള്ള മനസുണ്ടെങ്കിൽ ദൈവം നിങ്ങളെ തെരഞ്ഞെടുക്കും. പോസിറ്റീവ് ആയി ചിന്തിക്കൂ. വേറൊരാളുടെ കുടുംബത്തെ ഒരിക്കലും ശല്യം ചെയ്യരുത്", എന്നാണ് സന്തോഷം പങ്കിട്ട് ബാല കുറിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കോകിലയ്ക്ക് ആദ്യമായി ലോട്ടറി അടിക്കുന്നത്. ഈ സന്തോഷവും ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കാരുണ്യയുടെ 25000 രൂപയായിരുന്നു അന്ന് കോകിലയ്ക്ക് അടിച്ചത്. അവസാന അക്കമായ 4935 എന്ന നമ്പറിലൂടെ ആയിരുന്നു ഭാഗ്യം. 'എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം', എന്നായിരുന്നു അന്ന് ബാല സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്. പിന്നാലെ എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന് കോകിലയ്ക്ക് ഉപദേശവും നൽകിയിരുന്നു.
അതേസമയം, ഇന്ന് നടത്താനിരുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. ദേശീയ പണി മുടക്കിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഈ ലോട്ടറിയുടെ നറുക്കെടുപ്പ നാളെ ഒന്നരയ്ക്ക് നടക്കുമെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം മൂന്ന് മണിക്ക് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പും നടക്കും. ഒരു കോടി രൂപയാണ് രണ്ട് ലോട്ടറികളുടെയും ഒന്നാം സമ്മാനം.