Lottery Winner|എല്ലാ ദിവസവും ഭാ​ഗ്യപരീക്ഷണം, ഒടുവിൽ മത്സ്യവില്‍പ്പനക്കാരനെ തേടി 70ലക്ഷമെത്തി

Web Desk   | Asianet News
Published : Nov 06, 2021, 05:06 PM ISTUpdated : Nov 06, 2021, 05:07 PM IST
Lottery Winner|എല്ലാ ദിവസവും ഭാ​ഗ്യപരീക്ഷണം, ഒടുവിൽ മത്സ്യവില്‍പ്പനക്കാരനെ തേടി 70ലക്ഷമെത്തി

Synopsis

ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് അഷ്കറിന്റെ കുടുംബം.

എറണാകുളം: ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയുടെ(akshaya lottery) ഒന്നാം സമ്മാനം മത്സ്യവില്‍പ്പനക്കാരന്(fish vendor). എറണാകുളം പന്നക്കാട് പടിപ്പുരക്കകത്ത് അഷ്കറിനെയാണ്(Askar) ഭാ​ഗ്യം തുണച്ചത്. AV 814879 എന്ന നമ്പറിലൂടെ ആയിരുന്നു ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അഷ്കറിന് സ്വന്തമായത്. 

മുനമ്പത്തു നിന്നും മത്സ്യം വാങ്ങി പറവൂർ ചന്തയിൽ വിൽപന നടത്തുന്നയാളാണ് അഷ്കർ. എല്ലാ ദിവസവും അഞ്ച് ടിക്കറ്റുകൾ വരെ ഇയാൾ ഭാ​ഗ്യപരീക്ഷണത്തിനായി എടുത്തിരുന്നു. പലപ്പോഴും ചെറിയ തുകകളൊക്കെ ലഭിച്ചിട്ടുമുണ്ട്. ബുധനാഴ്ച രാവിലെ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് അഷ്കർ ഭാ​ഗ്യനമ്പർ വാങ്ങിയത്. നിനച്ചിരിക്കാതെ ഭാ​ഗ്യമെത്തിയ സന്തോഷത്തിലാണ് അഷ്കറും കുടുംബവും. 

Read Also: ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് ഒരുമണിക്കൂർ മുമ്പ്; ഒടുവില്‍ കെഎസ്ഇബി ജീവനക്കാരന് 80 ലക്ഷം

സമ്മാനത്തിനർഹമായ ടിക്കറ്റ് ചെറിയപ്പിള്ളിയിലെ എസ്ബിഐ ശാഖയിൽ അഷ്കർ ഏൽപ്പിച്ചിട്ടുണ്ട്. സമ്മാന തുകയിൽ നിന്നും എട്ടര ലക്ഷത്തോളം രൂപ ബാങ്ക് വായ്പ അടച്ച ശേഷം 5 സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങുമെന്ന് അഷ്കർ പറയുന്നു. ബാക്കി തുക ഉപയോഗിച്ചു മീൻകച്ചവടം വിപുലപ്പെടുത്തണമെന്നും അഷ്കർ പറഞ്ഞു.

ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് അഷ്കറിന്റെ കുടുംബം. ഭാര്യക്ക് കൂലിപ്പണിയാണ്. മക്കളിൽ ഒരാളുടെ വിവഹം കഴിഞ്ഞു. ഒരാൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അഷ്കറിനൊപ്പമാണു വാപ്പയും ഉമ്മയും ഇവർക്കൊപ്പമാണ് താമസിക്കുന്നത്.

Read More: 70 ലക്ഷം ഇതര സംസ്ഥാന തൊഴിലാളിക്ക്; പൊലീസ് സ്റ്റേഷനില്‍ അഭയം തേടി ഭാ​ഗ്യശാലി

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി