Latest Videos

അതേ ആ 11 പേർ വരുന്നു, മൺസൂൺ ബമ്പർ സമ്മാനം വാങ്ങാൻ; 10 കോടിയിൽ എത്ര കിട്ടും ?

By Web TeamFirst Published Aug 21, 2023, 8:57 PM IST
Highlights

ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഭാ​ഗ്യശാലികൾക്ക് തുക കൈമാറും.

തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ ഫലം പ്രഖ്യാപിച്ചപ്പോൾ ആർക്കാകും ആ പത്ത് കോടി ലഭിക്കുക എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവിൽ സസ്പെൻസിന് വിരാമമിട്ട് ആ പതിനൊന്ന് അമ്മമാർ രം​ഗത്തെത്തി.  മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്ക് ആയിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. അർഹതപ്പെട്ടവരുടെ കരങ്ങളിലാണ് ഭാ​ഗ്യം തുണച്ചതെന്ന് പറഞ്ഞ് പ്രമുഖർ ഉൾപ്പടെ ഉള്ളവർ എത്തിയിരുന്നു. ഇപ്പോഴിതാ നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോൾ സമ്മാനാർഹമായ തുക കൈപ്പറ്റാൻ ഹരിതകർമ്മ സേനാംഗങ്ങൾ നാളെ(ഓഗസ്റ്റ് 22 ചൊവ്വാഴ്ച) തലസ്ഥാനത്ത് എത്തുകയാണ്. 

ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖി ഭവനിൽ രാവിലെ 9 30 ന് നടക്കുന്ന പരിപാടിയിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഭാ​ഗ്യശാലികൾക്ക് തുക കൈമാറും. ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.

നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ ഏ ജയതിലക്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കുടുംബശ്രീ മിഷൻ ഡയറക്ടർ ജാഫർ മാലിക്ക്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി  സുബൈർ എന്നിവർ ചടങ്ങിന് ആശംസകൾ  നേരും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എസ് സ്വാഗതവും ജോയിന്റ് ഡയറക്ടർ പി മനോജ്‌ കൃതജ്ഞതയും രേഖപ്പെടുത്തും.

'പുതുപ്പള്ളി പള്ളിയിലെ എല്ലാ ശക്തിയും ഞങ്ങളുടെ കൂടെയുണ്ട്'; ലോട്ടറി കച്ചവടക്കാർക്കിത് സുവര്‍ണകാലം

MB 200261 എന്ന നമ്പറിനാണ് ഈ വർഷത്തെ മൺസൂൺ ബമ്പറിന്റെ 10 കോടി അടിച്ചത്. 250 രൂപയായിരുന്നു ബമ്പർ ടിക്കറ്റ് വില. 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി രണ്ട് പേര്‍ ബാക്കി തുകയും കൊടുത്താണ് ഭാ​ഗ്യ ടിക്കറ്റ് സ്വന്തമാക്കിയത്. എത്ര തുക കിട്ടിയാലും തുല്യമായി വീതിക്കുമെന്ന് ഇവർ മുൻപ് തന്നെ അറിയിച്ചിരുന്നു. അതേസമയം, 10 കോടി ഒന്നാം സമ്മാനം ലഭിച്ച ഭാ​ഗ്യശാലിക്ക് ലഭിക്കുക ഏകദേശം 6 കോടി 16 ലക്ഷം രൂപയാണ്. അതായത്, നികുതിയും ഏജന്റ് കമ്മീഷനും കഴിച്ചുള്ള തുക. 

'50 രൂപക്ക് വേണ്ടി എത്ര ചീത്ത കേൾക്കുന്നുണ്ടെന്നോ?' 10 കോടി ബമ്പറടിച്ച ഹരിതകര്‍മ്മസേനക്കാര്‍ പറയുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!