Lottery winner : ഇത് മഹാദേവന്റെ മഹാഭാ​ഗ്യം ! കാരുണ്യ പ്ലസിന്റെ 80 ലക്ഷം ഓട്ടോ ഡ്രൈവർക്ക്

By Web TeamFirst Published May 20, 2022, 11:48 AM IST
Highlights

സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കാറുള്ള മഹാദേവന് ചെറിയ തുകകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

ഇടുക്കി: കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ്(Karunya Plus) ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ  ഡ്രൈവർക്ക്. പി.പി. 874217 എന്ന ടിക്കറ്റിലൂടെയാണ് 80 ലക്ഷത്തിന്റെ ഭാ​ഗ്യം മറയൂർ സ്റ്റാന്റിലെ ഓട്ടോ  ഡ്രൈവറും ഗ്രാമം സ്വദേശിയുമായ മഹാദേവന്(53) സ്വന്തമായത്. 

മറയൂരിലെ ഓട്ടോ സ്റ്റാന്റിന് എതിർവശമുള്ള ബാലാജി ലക്കി സെന്ററിൽ നിന്ന് ഇന്നലെ വാങ്ങിയ  ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കാറുള്ള മഹാദേവന് മുമ്പ് ചെറിയ തുകകള്‍ ലോട്ടറിയിലൂടെ  ലഭിച്ചിട്ടുണ്ട്.
സമ്മാനാർഹമായ ടിക്കറ്റ് മറയൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചതായി മഹാദേവൻ പറഞ്ഞു.

സമ്മാനമായി ലഭിക്കുന്ന തുകയിൽ നിന്ന് ചെറിയൊരംശം മറയൂർ ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ദേവി ക്ഷേത്രത്തിന്റെ പണിക്കും, സുഹൃത്തും ബന്ധുവുമായ അരുണഗിരിയുടെ വിവാഹത്തിന് സഹായിക്കുമെന്നും ബാക്കിയുള്ള തുക ബാധ്യത തീർക്കുവാനും ഏക മകന്റെ പഠനത്തിനും വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുമെന്നും മഹാദേവൻ പറഞ്ഞു. ഭാര്യ ലത മഹാദേവൻ. മകൻ ചന്ദ്രു (കോയമ്പത്തൂരിൽ സഹകരണ മാനേജ്‌മെന്റ് വിദ്യാർത്ഥിയാണ്).

മലയാളിക്ക് ലോട്ടറി അടിച്ചത് മൂന്നുതവണ; ആദ്യം 7 കോടി, പിന്നെ റേഞ്ച് റോവര്‍, വീണ്ടും 7 കോടി !

നിനച്ചിരിക്കാതെയാകും പലപ്പോഴും ഓരോ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഭാ​ഗ്യമെത്തുന്നത്. അതിൽ പ്രധാന പങ്കുവഹിക്കുന്നത് വിവിധ ലോട്ടറി ടിക്കറ്റുകളാണ്. ഒറ്റ ഒറ്റരാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ഈ ലോട്ടറികൾക്ക് സാധിക്കും. ദുബായ് ഡ്യൂട്ടി ഫ്രീ(Dubai Duty Free ) ലോട്ടറിയിലൂടെ നിരവധി പേരെയാണ് ഇത്തരത്തിൽ ഭാ​ഗ്യം തുണച്ചത്. ഇപ്പോഴിതാ മൂന്ന് തവണ ഡ്യൂട്ടി ഫ്രീയിലൂടെ ലോട്ടറി അടിച്ച മലയാളിയുടെ വാർത്തയാണ് പുറത്തുവരുന്നത്. 

Read Also: കയ്യിലുള്ളത് കോടികൾ, കാര്യമാക്കാതെ ഭാ​ഗ്യശാലി, വീണ്ടും ഡ്രൈവര്‍ കുപ്പായമണിഞ്ഞ് സ്റ്റീവ്

സുനില്‍ ശ്രീധരന്‍ എന്ന പ്രവാസിയെ ആണ് ഭാഗ്യദേവത മൂന്ന് തവണ തേടിയെത്തിയത്. 2019 സെപ്തംബറിലാണ് സുനിലിനെ തേടി ആദ്യഭാ​ഗ്യം എത്തുന്നത്. മില്ലെനിയം മില്യനയര്‍ 310-ാമത് സീരീസ് നറുക്കെടുപ്പില്‍ 4638 എന്ന ടിക്കറ്റ് നമ്പരിലൂടെ സുനിലിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതോടൊപ്പം 2020 ഫെബ്രുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 1746 നറുക്കെടുപ്പില്‍ 1293  എന്ന ടിക്കറ്റ് നമ്പരിലൂടെ റേഞ്ച് റോവര്‍ HSE 360PS സുനില്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും 10 ലക്ഷം ഡോളര്‍ (ഏഴ് കോടി 70 ലക്ഷം ഇന്ത്യന്‍ രൂപയിലേറെ) സ്വന്തമാക്കിയിരിക്കുകയാണ് സുനിൽ.

20 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്നയാളാണ് സുനില്‍. അബുദാബായിലെ ഒരു കമ്പനിയിലെ എസ്റ്റിമേഷന്‍ മാനേജരായി ജോലി ചെയ്യുകയാണ് അദ്ദേഹം. നിലവില്‍ ദുബൈയില്‍ സ്വന്തമായി ഓണ്‍ലൈന്‍ വ്യാപാരവും നടത്തുന്നുണ്ട്. രണ്ടാമതും കോടിപതി ആക്കിയതില്‍ ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ അദ്ദേഹം എല്ലാവരും  ഈ അത്ഭുതകരമായ പ്രൊമോഷനില്‍ പങ്കെടുക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും പറഞ്ഞു. മില്ലെനിയം മില്യനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കുന്ന 188-ാമത്തെ വ്യക്തിയാണ് സുനില്‍. 

click me!