കയ്യിലുള്ളത് കോടികൾ, കാര്യമാക്കാതെ ഭാ​ഗ്യശാലി, വീണ്ടും ഡ്രൈവര്‍ കുപ്പായമണിഞ്ഞ് സ്റ്റീവ്

By Web TeamFirst Published May 18, 2022, 11:25 AM IST
Highlights

കൊവിഡ് മൂര്‍ച്ഛിച്ചതോടെ ബ്രിട്ടനില്‍ ചരക്ക് ഗതാഗതം സ്തംഭിച്ചു. ആവശ്യ സാധനങ്ങൾ എത്തിക്കാൻ പോലും പ്രതിസന്ധി നേരിട്ടു.

നിനച്ചിരിക്കാതെയാകും പലപ്പോഴും ഓരോ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഭാ​ഗ്യമെത്തുന്നത്. അതിൽ പ്രധാന പങ്കുവഹിക്കുന്നത് വിവിധ ലോട്ടറി(Lottery) ടിക്കറ്റുകളാണ്. ഒറ്റ ഒറ്റരാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ഈ ലോട്ടറികൾക്ക് സാധിച്ചിട്ടുണ്ട്. കോടികൾ സമ്മാനത്തുകയായി ലഭിക്കുന്ന ലോട്ടറി ടിക്കറ്റുകളാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഈ വൻതുകകൾ സ്വന്തമാക്കുന്നവർ പലപ്പോഴും നിലവിൽ ഉണ്ടായിരുന്ന ജോലികൾ ഉപേക്ഷിച്ച് സ്വസ്ഥമായി ജീവിക്കാൻ തീരുമാനിക്കാറുണ്ട്. എന്നാൽ ലോട്ടറിയിലൂടെ കോടികൾ ലഭിച്ചിട്ടും എല്ലാ ദിവസവും ജോലിക്കെത്തുന്ന ഒരാളുടെ വാർത്തയാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നും പുറത്തുവരുന്നത്. 

സ്റ്റീവ് ഷില്‍റ്റ്‌സ് എന്നാണ് ‍‍‍ഡ്രൈവറുടെ പേര്. വെയ്ല്‍സില്‍ സ്വ​ദേശിയായ ഇദ്ദേഹവും ഭാര്യ ലെസ്‌ലിയും ചേര്‍ന്നെടുത്ത ലോട്ടറിക്കാണ് 2019ല്‍ 10 ലക്ഷം പൗണ്ട് സമ്മാനം ലഭിച്ചത്. അതായത്, ഏകദേശം 9.5 കോടി രൂപ. ലോട്ടറി അടിച്ചതിന് പിന്നാലെ വിശ്രമ ജീവിതം നയിക്കാമെന്ന് സ്റ്റീവ് തീരുമാനിച്ചിരിക്കെയാണ് കൊവിഡ് മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചത്. 

Read Also: എന്നും ഭാ​ഗ്യപരീക്ഷണം, നഷ്ടമായത് 62 ലക്ഷം; ദുരിതം വാട്‌സാപ്പിലൂടെ അറിയിച്ച് ആത്മഹത്യ

കൊവിഡ് മൂര്‍ച്ഛിച്ചതോടെ ബ്രിട്ടനില്‍ ചരക്ക് ഗതാഗതം സ്തംഭിച്ചു. ആവശ്യ സാധനങ്ങൾ എത്തിക്കാൻ പോലും പ്രതിസന്ധി നേരിട്ടു. ഈ അവസരത്തിലാണ് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുള്ള അധികൃതരുടെ കത്ത്  സ്റ്റീവിനെ തേടിയെത്തിയത്. നേരത്തെ പലരും അവ​ഗണിച്ച ഇക്കാര്യം സ്റ്റീവ് ഏറ്റെടുക്കുക ആയിരുന്നു. കോടികള്‍ സമ്മാനം ലഭിച്ചിട്ടും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ പരിശീലകയായി ജോലിയില്‍ തന്റെ ഭാ​ര്യയാണ് തനിക്ക് പ്രചോദനമെന്ന് സ്റ്റീവ് പറയുന്നു. സമ്മാനത്തുക കൊണ്ട് ആറു മക്കളുടേയും പേരക്കുട്ടികളുടേയും ഭാവി സുരക്ഷിതമാക്കാനാണ് ഈ ദമ്പതികളുടെ ഇപ്പോഴത്തെ തീരുമാനം. 

 മലയാളിക്ക് ലോട്ടറി അടിച്ചത് മൂന്നുതവണ; ആദ്യം 7 കോടി, പിന്നെ റേഞ്ച് റോവര്‍, വീണ്ടും 7 കോടി !

ദുബായ് ഡ്യൂട്ടി ഫ്രീ(Dubai Duty Free ) ലോട്ടറിയിലൂടെ നിരവധി പേരെ ഭാ​ഗ്യം തുണച്ചിട്ടുണ്ട്. ഇപ്പോഴിതാ മൂന്ന് തവണ ഡ്യൂട്ടി ഫ്രീയിലൂടെ ലോട്ടറി അടിച്ച മലയാളിയുടെ വാർത്തയാണ് പുറത്തുവരുന്നത്. സുനില്‍ ശ്രീധരന്‍ എന്ന പ്രവാസിയെ ആണ് ഭാഗ്യദേവത മൂന്ന് തവണ തേടിയെത്തിയത്. 2019 സെപ്തംബറിലാണ് സുനിലിനെ തേടി ആദ്യഭാ​ഗ്യം എത്തുന്നത്. മില്ലെനിയം മില്യനയര്‍ 310-ാമത് സീരീസ് നറുക്കെടുപ്പില്‍ 4638 എന്ന ടിക്കറ്റ് നമ്പരിലൂടെ സുനിലിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. അതോടൊപ്പം 2020 ഫെബ്രുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 1746 നറുക്കെടുപ്പില്‍ 1293  എന്ന ടിക്കറ്റ് നമ്പരിലൂടെ റേഞ്ച് റോവര്‍ HSE 360PS സുനില്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും 10 ലക്ഷം ഡോളര്‍ (ഏഴ് കോടി 70 ലക്ഷം ഇന്ത്യന്‍ രൂപയിലേറെ) സ്വന്തമാക്കിയിരിക്കുകയാണ് സുനിൽ.

Read More: Lottery Winner : സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് കളഞ്ഞു; ഭാ​ഗ്യം കൈവിട്ടില്ല, മുറുക്കാന്‍ കടക്കാരന് 75 ലക്ഷം

20 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്നയാളാണ് സുനില്‍. അബുദാബായിലെ ഒരു കമ്പനിയിലെ എസ്റ്റിമേഷന്‍ മാനേജരായി ജോലി ചെയ്യുകയാണ് അദ്ദേഹം. നിലവില്‍ ദുബൈയില്‍ സ്വന്തമായി ഓണ്‍ലൈന്‍ വ്യാപാരവും നടത്തുന്നുണ്ട്. രണ്ടാമതും കോടിപതി ആക്കിയതില്‍ ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ അദ്ദേഹം എല്ലാവരും  ഈ അത്ഭുതകരമായ പ്രൊമോഷനില്‍ പങ്കെടുക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും പറഞ്ഞു. മില്ലെനിയം മില്യനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കുന്ന 188-ാമത്തെ വ്യക്തിയാണ് സുനില്‍. 

click me!