രണ്ട് വർഷമായി ടിക്കറ്റെടുക്കുന്നു; ഒടുവിൽ 24 കോടിയുടെ ഭാഗ്യകടാക്ഷം ദീപാങ്കറിനും കൂട്ടുകാര്‍ക്കും സ്വന്തം

Web Desk   | Asianet News
Published : Aug 03, 2020, 08:15 PM ISTUpdated : Aug 03, 2020, 08:20 PM IST
രണ്ട് വർഷമായി ടിക്കറ്റെടുക്കുന്നു; ഒടുവിൽ 24 കോടിയുടെ ഭാഗ്യകടാക്ഷം ദീപാങ്കറിനും കൂട്ടുകാര്‍ക്കും സ്വന്തം

Synopsis

ഇന്ത്യക്കാരനായ ഭോജ ഷെട്ടിഗര ഷെട്ടിഗരയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആഢംബര വാഹനമായ ജീപ്പ് ഗ്രാന്റ് ചെറോക്കി സീരിസ് 03 സ്വന്തമാക്കിയത്.

അബുദാബി: കൊറോണ വൈറസ് എന്ന മഹാമാരി ദുരിതം വിതയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടിപതികളായ സന്തോഷത്തിലാണ് ഇന്ത്യക്കാരനായ ദീപാങ്കര്‍ ഡേയും കൂട്ടുകാരും. തിങ്കളാഴ്ച നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റിലൂടെയാണ് പന്ത്രണ്ടം​ഗ സംഘത്തെ ഭാ​ഗ്യം തേടി എത്തിയത്. ജൂലൈ 14ന് എടുത്ത 041486 എന്ന നമ്പർ ടിക്കറ്റിലൂടെ 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) മാണ് ഇവർക്ക് സ്വന്തമായത്.  

പശ്ചിമബംഗാൾ സ്വദേശിയായ ദീപാങ്കർ കഴിഞ്ഞ 9 വർഷമായി യുഎഇയിലാണ് താമസം. യതീം ഐ സെന്ററില്‍ ഒപ്റ്റീഷ്യനായി ജോലി ചെയ്ത് വരുന്ന ദീപാങ്കർ 11 സുഹൃത്തുക്കള്‍ക്കൊപ്പമാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്. 2018ലാണ്  ബി​ഗ് ടിക്കറ്റിലൂടെ തന്റെ ഭാ​ഗ്യം പരീക്ഷിക്കാൻ തുടങ്ങിയതെന്ന് ദീപാങ്കർ പറയുന്നു. എപ്പോഴെങ്കിലും ഭാ​ഗ്യം കൈവരുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രാവശ്യവും ടിക്കറ്റെടുത്തത്. ഒടുവിൽ ഭാ​ഗ്യം തുണച്ചുവെന്നും ദീപാങ്കർ പറഞ്ഞു. 

എല്ലാവർക്കും നന്ദി എന്നായിരുന്നു സമ്മാനവിവരം അറിയിച്ച അധികൃതരോട് ദീപാങ്കറുടെ ആദ്യ പ്രതികരണം. സമ്മാനത്തുക കൂട്ടുകാർ തുല്യമായി പങ്കിടും. തന്റെ പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ദീപാങ്കർ പറഞ്ഞു.  ഇദ്ദേഹത്തിന്‍റെ ഭാര്യ സതി ഡേയും മകൾ തനിഷ്ടയും പശ്ചിമ ബംഗാളിലെ വീട്ടിലാണിപ്പോൾ. 

ഇന്ത്യക്കാരനായ ഭോജ ഷെട്ടിഗര ഷെട്ടിഗരയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആഢംബര വാഹനമായ ജീപ്പ് ഗ്രാന്റ് ചെറോക്കി സീരിസ് 03 സ്വന്തമാക്കിയത്. അദ്ദേഹം വാങ്ങിയ 012677 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരായിരുന്നു. 

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി