'ആദ്യം കരുതിയത് ആരോ പറ്റിക്കുകയാണെന്നാണ്'; എമിറേറ്റ്സ് ലോട്ടോയിലൂടെ കോടീശ്വരനായ മലയാളിക്ക് പറയാന്‍ ഏറെയുണ്ട്‍

By Web TeamFirst Published Jun 16, 2020, 7:55 PM IST
Highlights

35 ദിര്‍ഹം എടുക്കാന്‍ സാധിക്കുന്നവര്‍ തീര്‍ച്ചയും എമിറേറ്റ്സ് ലോട്ടോ പരീക്ഷിച്ച് നോക്കണമെന്നും മറ്റ് കാര്യങ്ങള്‍ക്ക് കാശ് മുടക്കുന്നതില്‍ പങ്ക് ഇതില്‍ ചെലവഴിക്കുകയാണെങ്കില്‍ ഒരു പക്ഷേ ജീവിതം തന്നെ മാറിമറിയുമെന്നും ജോഷി പറയുന്നു.
 

ദുബായ്: അപ്രതീക്ഷിതമായി അഞ്ച് ലക്ഷം ദിര്‍ഹം സ്വന്തമായതിന്റെ സന്തോഷത്തിലാണ് ജോഷി ഐസക്ക് എന്ന പ്രവാസി. എമിറേറ്റ്സ് ലോട്ടോയിലൂടെയാണ് അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി മൂന്ന് ലക്ഷത്തിലേറെ രൂപ) ഈ എറണാകുളം സ്വദേശിയെ തേടി എത്തിയത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാൻ ലോട്ടോ അധികൃതർ വിളിച്ചപ്പോൾ ആരോ പറ്റിക്കാൻ പറയുകയാണെന്നാണ് ആദ്യം കരുതിയതെന്ന് ഇദ്ദേഹം പറയുന്നു.

"ഒരു ആണ്‍ സേവിഡ് നമ്പറിൽ നിന്ന് കോൾ വന്നപ്പോള്‍ എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു. ചില ആളുകള്‍ക്ക് ഇങ്ങനെ പറ്റിക്കുന്ന പരിപാടി ഉണ്ടല്ലോ. റൂമിലെ രണ്ട് മൂന്ന് പേര്‍ക്ക് ഞാൻ ലോട്ടോ എടുക്കുന്ന വിവരം അറിയാമായിരുന്നു. അവരാകും എന്നെ പറ്റിക്കുന്നതെന്നാണ് ആദ്യം കരുതിയത്. പിന്നീട് ഡീറ്റൈല്‍സൊക്കെ പറഞ്ഞപ്പോ എനിക്ക് 
കാര്യം മനസിലായി. പിന്നീട് അവര്‍ പറഞ്ഞ നമ്പറുമായി ഞാന്‍ ഒത്തു നോക്കുകയായിരുന്നു"ജോഷി ഐസക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. ദുബായിൽ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലിനേക്കുകയാണ് ജോഷി. 

സ്ഥിരമായിട്ടല്ലെങ്കിലും താന്‍ ആദ്യമായി പരീക്ഷിച്ചത് യുകെ ലോട്ടോയുടെ ഭാഗ്യമായിരുന്നുവെന്ന് ജോഷി പറയുന്നു.
എന്നാൽ, ദുബായില്‍ ഇരുന്നുകൊണ്ട് അത് പ്രായോഗികമല്ലെന്ന് മനസിലാക്കിയതോടെ ജോഷി ആ​ശ്രമം മുന്നോട്ട് കൊണ്ടു പോയില്ല. അങ്ങനെ ഇരിക്കെയാണ് എമിറേറ്റ്സ് ലോട്ടോയുടെ പരസ്യം ജോഷി കാണുന്നത്. വിവരങ്ങൾ വായിച്ചപ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് കരുതിയാണ് 35 ദിർഹം ചെലവാക്കി ലോട്ടോ എടുത്തതെന്ന് ജോഷി പറഞ്ഞു. 

സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും നറുക്ക് വീഴണമെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നപ്പോഴാണ് സമ്മാനം ലഭിച്ചതെന്നും ജോഷി പറയുന്നു. സമ്മാനം ലഭിച്ചതറിഞ്ഞപ്പോൾ വീട്ടുകാരെല്ലാം സന്തോഷത്തിലാണെന്നും അദ്ദേഹം പറയുന്നു.

കടങ്ങളൊക്കെ തീര്‍ക്കണം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി കാര്യങ്ങള്‍ക്കും തുക കരുതണമെന്നുമാണ് ഈ പ്രവാസിയുടെ ആഗ്രഹങ്ങള്‍. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ജോഷിയുടെ കുടുംബം. 35 ദിര്‍ഹം എടുക്കാന്‍ സാധിക്കുന്നവര്‍ തീര്‍ച്ചയും എമിറേറ്റ്സ് ലോട്ടോ പരീക്ഷിച്ച് നോക്കണമെന്നും മറ്റ് കാര്യങ്ങള്‍ക്ക് കാശ് മുടക്കുന്നതില്‍ പങ്ക് ഇതില്‍ ചെലവഴിക്കുകയാണെങ്കില്‍ ഒരു പക്ഷേ ജീവിതം തന്നെ മാറിമറിയുമെന്നും ജോഷി പറയുന്നു.

click me!