പ്രതിസന്ധി കാലത്തെ സൗഭാ​ഗ്യം; ബാക്കിയായ ടിക്കറ്റിൽ 80 ലക്ഷം സ്വന്തമാക്കി ലോട്ടറി കച്ചവടക്കാരൻ

By Web TeamFirst Published Jun 3, 2020, 4:21 PM IST
Highlights

വില്പന നടത്തിയതിന് ശേഷം ആകെ 18 ടിക്കറ്റുകൾ അവശേഷിച്ചു. ഇതിൽ ഒരു ടിക്കറ്റാണ് അലവിക്ക് ഭാ​ഗ്യം കൊണ്ടുവന്നത്. 

വണ്ടൂർ: അപ്രതീക്ഷിതമായി ലക്ഷപ്രഭു ആയ സന്തോഷത്തിലാണ് ലോട്ടറി വിൽപ്പനക്കാരനായ അലവി. കഴിഞ്ഞ ദിവസം നടന്ന പൗർണമി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെയാണ് അലവിക്ക് 80 ലക്ഷം സ്വന്തമായത്. ആർഎൽ 687704 എന്ന നമ്പറിലൂടെ ഈ അറുപതുകാരനെ ഭാ​ഗ്യം തേടി എത്തുകയായിരുന്നു. കഴിഞ്ഞ മാർച്ച് 22ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്നലെ നടന്നത്.

മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങൽ സ്വദേശിയാണ് അലവി. ലോക്ക്ഡൗണിനെ തുടർന്ന് ബാക്കിയായ ലോട്ടറി ടിക്കറ്റിലൂടെയാണ് 80 ലക്ഷം ഇദ്ദേഹത്തിന് സ്വന്തമായത്. വണ്ടൂരിലെ റോയൽ ഏജൻസിയിൽനിന്നും പോരൂർ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലി വഴിയുമാണ് അലവി വിൽപ്പനക്കായി 110 ടിക്കറ്റുകൾ വാങ്ങിത്.

വില്പന നടത്തിയതിന് ശേഷം ആകെ 18 ടിക്കറ്റുകൾ അവശേഷിച്ചു. ഇതിൽ ഒരു ടിക്കറ്റാണ് അലവിക്ക് ഭാ​ഗ്യം കൊണ്ടുവന്നത്. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് അലവിയുടെ കുടുംബം. ഈ സമ്മാന തുക കൊണ്ട് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അലവി പറയുന്നു. സമ്മാനാർഹമായ ടിക്കറ്റ് വണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു.

Read Also: പൗർണമി ആർഎൻ - 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

click me!