ഇതാണ് ഭാ​ഗ്യം..,ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഇന്ന് കോടിപതി, സമ്മര്‍ ബമ്പര്‍ 10 കോടി ഓട്ടോ ഡ്രൈവർക്ക്

Published : Mar 27, 2024, 04:07 PM ISTUpdated : Mar 27, 2024, 05:27 PM IST
ഇതാണ് ഭാ​ഗ്യം..,ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഇന്ന് കോടിപതി, സമ്മര്‍ ബമ്പര്‍ 10 കോടി ഓട്ടോ ഡ്രൈവർക്ക്

Synopsis

ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു. 

കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു. 

"ഇന്നലെ ആറ് മണിക്കാണ് ഇവിടെ വന്നത്. ആ സമയത്ത് SC 308797 എന്ന നമ്പർ ഇവിടെ ഉണ്ടായിരുന്നു. തിരിച്ച് പോയി ഏഴര ആയപ്പോൾ വീണ്ടും വന്നു. അപ്പോഴും ടിക്കറ്റ് ഇവിടെ ഉണ്ട്. ഇതാരും കൊണ്ടും പോയില്ലേ എന്ന് അവരോട് ചോദിച്ചു. ശേഷമാണ് ടിക്കറ്റ് എടുത്തത്. കറക്ട് വീഴുകയും ചെയ്തു. ദൈവത്തിന്റെ കളിയാണിത്", എന്നാണ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

ബമ്പർ അടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നാസർ ടിക്കറ്റ് എടുത്തത് എന്നാണ് ഏജന്റ് രാജുവും പറഞ്ഞത്. "ഒരു ടിക്കറ്റേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഈ ടിക്കറ്റിന് അടിക്കാൻ സാധ്യതയുണ്ടെന്ന് നാസർ പറഞ്ഞിട്ട് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്നപ്പോൾ ടിക്കറ്റ് ഇവിടെ തന്നെ ഉണ്ട്. ഇതടിക്കും എന്ന് പറഞ്ഞ് ടിക്കറ്റ് എടുക്കുകയും ചെയ്തു. അതിന് സമ്മാനം കിട്ടുകയും ചെയ്തു. സമ്മാനം അടിച്ച വിവരം പുള്ളി തന്നെയാണ് വന്ന് പറഞ്ഞത്. അടിക്കുമെന്ന് പറഞ്ഞതും അടിച്ചെന്ന് പറഞ്ഞതും പുള്ളി തന്നെയാണ്", എന്നായിരുന്നു രാജു പറഞ്ഞത്. 

10 കോടി കണ്ണൂരില്‍, സമ്മർ ബമ്പർ വിറ്റുവരവ് 83 കോടിയോളം, പക്ഷേ സർക്കാരിലേക്ക് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര?

ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം എന്നും കണ്ണൂരാണ് ടിക്കറ്റ് വിറ്റതെന്നും പിന്നാലെ അറിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ ആരാകും ആ ഭാഗ്യവാന്‍ എന്ന കാത്തിരിപ്പില്‍ ആയിരുന്നു കേരളക്കര. ഒടുവില്‍ നാസര്‍ രംഗത്തെത്തുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി