Lottery Winner : നിർമൽ ലോട്ടറിയുടെ 70 ലക്ഷം ഏജന്റിന്; ഭാ​ഗ്യം തുണച്ചത് വില്‍ക്കാതെ മാറ്റിവെച്ച ടിക്കറ്റിന്

Published : May 29, 2022, 07:02 PM IST
Lottery Winner :  നിർമൽ ലോട്ടറിയുടെ 70 ലക്ഷം ഏജന്റിന്; ഭാ​ഗ്യം തുണച്ചത് വില്‍ക്കാതെ മാറ്റിവെച്ച ടിക്കറ്റിന്

Synopsis

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും

കണ്ണൂർ: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ(kerala lottery) ഒന്നാം സമ്മാനം പരിയാരത്തെ ലോട്ടറി ഏജന്റിന്(Lottery Winner). നിർമൽ ഭാ​ഗ്യക്കുറിയുടെ  ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ലോട്ടറി ഏജന്റായ നെരേപ്പറമ്പന്‍ ചാക്കുണ്ണിയെ തേടി എത്തിയത്. വില്‍ക്കാതെ മാറ്റിവെച്ചിരുന്ന ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം അടിച്ചത്.

വര്‍ഷങ്ങളായി ലോട്ടറിവില്‍പ്പന നടത്തുന്നയാളാണ് ചാക്കുണ്ണി. മുമ്പ് ചെറിയ തുകകള്‍ സമ്മാനങ്ങളായി കിട്ടാറുണ്ടെങ്കിലും ആദ്യമായാണ് വലിയ തുക കിട്ടുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരിയാരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഏല്‍പ്പിച്ചു. 

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

ഇന്നത്തെ ലോട്ടറി ഫലം : Kerala Lottery Result: Fifty Fifty FF-1 : ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Bigg Boss 4 : നാല് പേരിൽ ആര് പുറത്തേക്ക് ? ബി​ഗ് ബോസ് എലിമിനേഷൻ ഇന്ന്

ത്താമത്തെ ആഴ്ചയിലേക്ക് കടക്കാൻ പോകുകയാണ് മലയാളം ബി​ഗ് ബോസ്(Bigg Boss) സീസൺ നാല്. വാശിയേറിയ മത്സരമാണ് ഓരോ ദിവസവും ബി​ഗ് ബോസിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്തോറും ഇണക്കങ്ങളും പിണങ്ങളും സൗഹൃദങ്ങളുമെല്ലാം ബി​ഗ് ബോസ് വീടിന്റെ മാറ്റ് കൂട്ടുന്നു. വാരാന്ത്യ എപ്പിസോഡായ ഇന്ന് ഏവരും കാത്തിരിക്കുന്ന എലിമിനേഷൻ നടക്കും. ആരൊക്കെ ആകും അല്ലെങ്കിൽ ആരാകും ഈ ആഴ്ച പുറത്തുപോകുന്നതെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. 

നാലുപേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണത്. ഇതില്‍ ഒന്നോ അതിലധികമോ പേര്‍ ഇന്ന് പുറത്തുപോയേക്കാം. എവിക്ഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ഉള്‍പ്പെടെ 12 മത്സരാര്‍ഥികളാണ് നിലവില്‍ സീസണില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച എപ്പിസോഡില്‍ ലിസ്റ്റിലുള്ളവരെ മോഹന്‍ലാല്‍ എണീപ്പിച്ചുനിര്‍ത്തിയിരുന്നു. 

എവിക്ഷന്‍ ഇന്നലെ തന്നെ ഉണ്ടാവുമെന്ന തോന്നല്‍ സൃഷ്ടിച്ചെങ്കിലും പ്രഖ്യാപനം ഞായറാഴ്ചയേ ഉണ്ടാവൂ എന്ന് പിന്നാലെ അറിയിക്കുകയായിരുന്നു. അതേസമയം, സുചിത്രയാണ് പുറത്തുപോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഈ വാരത്തിലെ ക്യാപ്റ്റനായി സുചിത്ര വന്നത് കൊണ്ട് എവിക്ഷനിൽ നിന്നും മുക്തി നേടുമെന്നും ചിലർ പറയുന്നു. അതേസമയം, സുചിത്ര എലിമിനേറ്റ് ആയാൽ ക്യാപ്റ്റൻ സ്ഥാനം സൂരജിന് പോകുമെന്നും സംസാരമുണ്ട്. എന്താണ് ഇന്ന് ബി​ഗ് ബോസ് വീട്ടിൽ നടക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

ഇതിനിടെ ബി​ഗ് ബോസിൽ അതിഥിയായി നടൻ കമല്‍ ഹാസൻ ഇന്നെത്തും. തമിഴ് ബിഗ് ബോസിന്‍റെ അവതാരകന്‍ കൂടിയായ കമല്‍ ഹാസന്‍ മലയാളം ബിഗ് ബോസില്‍ ഒരു ദിവസം എത്തുമെന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികളെ നേരത്തെ അറിയിച്ചിരുന്നതാണ്. ആ ദിവസം ഏതെന്ന് അവര്‍ ചോദിച്ചിരുന്നെങ്കിലും മോഹന്‍ലാല്‍ അക്കാര്യം പറഞ്ഞിരുന്നില്ല. അതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്ക് ഒരു സര്‍പ്രൈസ് എപ്പിസോഡ് ആയിരിക്കും ഇന്നത്തേത്. വിക്രമിന്റെ പ്രമോഷന്റെ ഭാ​ഗമാണ് താരത്തിന്റെ വരവ്. 

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി