'പടച്ചോന്റെ കളി'; ടിക്കറ്റ് കണ്ടത് രാത്രി 6ന്, നോമ്പ് മുറിച്ച് വീണ്ടും കടയിലേക്ക്..; 10കോടി വന്ന വഴി

By Web TeamFirst Published Mar 28, 2024, 2:14 PM IST
Highlights

സമീപകാലത്ത് ലോട്ടറി അടിക്കുന്നവർ പൊതുവേദിയിൽ വരുന്നത് വളരെ കുറവാണ്. എന്നാൽ നാസർ അങ്ങനെയല്ല.

രിക്കലെങ്കിലും തങ്ങളുടെ ഭാ​ഗ്യം പരീക്ഷിക്കാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് ലോട്ടറി ടിക്കറ്റുകളിലൂടെ. അത്തരത്തിൽ നിനച്ചിരിക്കാതെ ഭാ​ഗ്യം വന്ന ഒട്ടനവധി പേരുടെ കഥ നമ്മൾ കേട്ടതാണ്. ആദ്യമായി ടിക്കറ്റ് എടുത്തവരും കാലങ്ങളായി ലോട്ടറി എടുക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടാകും. അത്തരത്തിൽ കഴിഞ്ഞ ദിവസം ആത്മവിശ്വാസത്തിന്റെ പുറത്തെടുത്ത ടിക്കറ്റിന് പത്ത് കോടി അടിച്ചിരിക്കുകയാണ്. അതും ഇങ്ങ് കേരളത്തിൽ. 

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കണ്ണൂർ സ്വദേശിയായ നാസറിന് ആണ്. ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറിനുള്ളിൽ തന്നെ നാസർ താനാണ് ഭാ​ഗ്യവാനെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. കണ്ണൂർ ആലക്കോട് കാർത്തികപുരം സ്വദേശിയാണ് നാസർ. രാരരാജേശ്വര ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. അതും തലേദിവസം രാത്രി. 

"മെനിഞ്ഞാന്ന് 6 മണിക്കാണ് കടയിൽ വന്നത്. ആ സമയത്ത് SC 308797 എന്ന നമ്പർ ടിക്കറ്റ് ഇവിടെ ഉണ്ടായിരുന്നു. എന്നാൽ എടുത്തില്ല. ഞാൻ വീട്ടിൽ പോയി നോമ്പ് മുറിച്ചിട്ട് വീണ്ടും കടയിലേക്ക് പോയി. അപ്പോഴും ആ നമ്പർ അവിടെ തന്നെ ഉണ്ട്. ആരും എടുത്തില്ല. ഈ പത്ത് കോടി എനിക്ക് ആണ് കേട്ടോ എന്ന് പറഞ്ഞ് ടിക്കറ്റ് പോക്കറ്റിൽ വച്ചു. കറക്ട് അത് വീഴുകയും ചെയ്തു. പടച്ചോന്റെ കളിയാ അത്. വേറെ എന്താ പറയേണ്ടെ", സന്തോഷത്തോടെ നാസർ പറയുന്നത്. 

10 കോടി കണ്ണൂരില്‍, സമ്മർ ബമ്പർ വിറ്റുവരവ് 83 കോടിയോളം, പക്ഷേ സർക്കാരിലേക്ക് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര?

സമീപകാലത്ത് ലോട്ടറി അടിക്കുന്നവർ പൊതുവേദിയിൽ വരുന്നത് വളരെ കുറവാണ്. എന്നാൽ നാസർ അങ്ങനെയല്ല. ലോട്ടറി അടിച്ച് പിറ്റേദിവസവും പതിവ് പോലെ കവലയിൽ സുഹൃത്തുക്കളോടും നാട്ടുകാരോടും കുശലം പറഞ്ഞ് എത്തി."ഒളിച്ചിരിക്കൽ നല്ലതല്ല. എന്തായാലും ജനങ്ങൾ അറിയും. എന്താണ് ഒളിച്ചിരിക്കുന്നത് എന്ന് ചോദിച്ചാൽ, സഹായം ചോദിച്ച് വരുന്നവർ ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ്. കൊടുക്കണ്ടാന്ന് അല്ല. പാവപ്പെട്ട, അർഹതപ്പെട്ടവർക്ക് കൊടുക്കണം. പക്ഷേ സർക്കാരിന്റെ ഈ ടാക്സും കാര്യങ്ങളും നോക്കണ്ടേ. ഇതെങ്ങനാ വരുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. കോടികളൊന്നും ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. പാവപ്പെട്ടൊരു വ്യക്തിയാണ്", എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് നാസർ പറയുന്നത്. 

ബ്ലെസി സാർ..നമിച്ചു, പൃഥ്വിക്ക് നാഷണൽ അവാർഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകർ

കാലങ്ങളായി നാട്ടിൽ ഓട്ടോയും ടിപ്പറുമോടിക്കുന്ന ആളാണ് നാസർ. ഒപ്പം പള്ളികളിലും അമ്പലങ്ങളിലും പരിപാടിക്ക് പാട്ടുപാടാനും പോകും. നാട്ടുകാർക്കെല്ലാവർക്കും പ്രിയപ്പെട്ടവനുമാണ് അദ്ദേഹം. സമ്മാനത്തുക കൊണ്ട് ഒരു വീട് വച്ച് സെറ്റാകണം എന്നാണ് നാസർ പറയുന്നത്. അതുതന്നെയാണ് ഭാ​ഗ്യവാന്റെ ഏറ്റവും വലിയ മോഹവും. 

click me!