'കൊവിഡില്‍ ദുരിതം പേറുന്നവരെ സഹായിക്കണം'; എമിറേറ്റ്‌സ് ലോട്ടോയില്‍ അപ്രതീക്ഷിത വിജയം കൊയ്ത് കോട്ടയം സ്വദേശി

By Web TeamFirst Published Jul 17, 2020, 5:10 PM IST
Highlights

ഇതാദ്യമായല്ല ഫിലിപ്പ് എമിറേറ്റ്സ് ലോട്ടോ വഴി തന്റെ ഭാ​ഗ്യം പരീക്ഷിക്കുന്നത്. യൂട്യൂബുൽ പരസ്യം കണ്ടായിരുന്നു ലോട്ടോ ട്രൈ ചെയ്തത്. മൂന്നാമത്തെ തവണ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫിലിപ്പ് പറയുന്നു.

ദുബായ്: എമിറേറ്റ്‌സ് ലോട്ടോയിലൂടെ അപ്രതീക്ഷിതമായി വിജയം കൊയ്തതിന്റെ അമ്പരപ്പിലാണ് ഫിലിപ്പ് മാത്യു എന്ന പ്രവാസി. 1,11,111.11 ദിര്‍ഹം( ഏകദേശം 22 ലക്ഷത്തോളം രൂപ)മാണ് ഈ കോട്ടയം സ്വദേശിയെ തേടി എത്തിയത്. ശനിയാഴ്ച നടന്ന എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം പങ്കിട്ടെടുത്ത് ഒന്‍പത് ഭാഗ്യവാന്‍മാരിൽ ഒരാളാണ് ഫിലിപ്പ് മാത്യു. ഒരിക്കലും ഭാഗ്യത്തില്‍ വിശ്വസിക്കാതിരുന്ന തനിക്കിപ്പോള്‍ അതില്‍ വിശ്വാസമുണ്ടെന്ന് ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

"കുറച്ച് നാള്‍ ദുബായില്‍ ഒരു ഓണ്‍ലൈന്‍ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കമ്പനി അടച്ചപ്പോള്‍ അതേ കമ്പനിയില്‍ തന്നെ നാട്ടില്‍ വന്ന് ജോലി ചെയ്യാന്‍ തുടങ്ങി. പിന്നെ ഇടുക്കിയില്‍ കുറച്ച് കൃഷി ഉണ്ട്. അതുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് എമിറേറ്റ്സ് ലോട്ടോയിലൂടെ സമ്മാനം ലഭിച്ചത്. സമ്മാനം അടിച്ചെന്നറിഞ്ഞപ്പോ ഞാന്‍ വളരെയധികം സര്‍പ്രൈസിഡ് ആയിപ്പോയി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നാലെ ഏഷ്യാനെറ്റില്‍ നിന്ന് വിളിച്ചപ്പോഴാണ് ഞാന്‍ ശരിക്കും വിശ്വസിച്ചത്. പിന്നീട് മെയില്‍ നോക്കിയപ്പോ സമ്മാനം ലഭിച്ചെന്ന് മനസിലായി"ഫിലിപ്പ് പറയുന്നു.

ഇതാദ്യമായല്ല ഫിലിപ്പ് എമിറേറ്റ്സ് ലോട്ടോ വഴി തന്റെ ഭാ​ഗ്യം പരീക്ഷിക്കുന്നത്. യൂട്യൂബുൽ പരസ്യം കണ്ടായിരുന്നു ലോട്ടോ ട്രൈ ചെയ്തത്. മൂന്നാമത്തെ തവണ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫിലിപ്പ് പറയുന്നു. ഇത്തവണയും കിട്ടിയില്ലായിരുന്നുവെങ്കില്‍ ഇനിയും ഭാ​ഗ്യം പരീക്ഷിക്കുമായിരുന്നുവെന്നും ഫിലിപ്പ് കൂട്ടിച്ചേർത്തു.

അമ്മയും ഭാര്യയും ആദ്യം പറ്റിക്കുകയാണെന്നാണ് വിചാരിച്ചതെന്നും പിന്നാലെ മെയിലും കാര്യങ്ങളുമൊക്കെ കാണിച്ചപ്പോഴാണ് വിശ്വസിച്ചതെന്നും ഫിലിപ്പ് പറയുന്നു. എല്ലാവരും വളരെയധികം സന്തോഷത്തിലാണെന്നും ഫിലിപ്പ് അറിയിച്ചു. 

ഈ സമ്മാനതുക കൊണ്ട് കൊറോണ കാരണം ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണ് ഫിലിപ്പിന്റെ തീരുമാനം. "കൊറോണ കാരണം എല്ലാവരും ബുദ്ധിമുട്ടുകയാണ്. എനിക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണമെന്നുണ്ട്. പിന്നെ എന്‍റെ കൃഷി ഒന്ന് വിപുലമാക്കണമെന്നും ഉണ്ട്" ഫിലിപ്പ് പറഞ്ഞു. 

വീഡിയോ കാണാം

click me!