Lottery Winner: പതിനാറ് വർഷമായി ഭാ​ഗ്യപരീക്ഷണം; ഒടുവിൽ ഗിരീഷിനെ തേടി 'വിൻ വിൻ' എത്തി

Web Desk   | Asianet News
Published : Nov 27, 2021, 04:29 PM ISTUpdated : Nov 27, 2021, 05:07 PM IST
Lottery Winner: പതിനാറ് വർഷമായി ഭാ​ഗ്യപരീക്ഷണം; ഒടുവിൽ ഗിരീഷിനെ തേടി 'വിൻ വിൻ' എത്തി

Synopsis

തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിക്ക്. 

ർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഭാ​ഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ ഗിരീഷ് കുമാർ(girish kumar). ഈ തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ(win win lottery) ഭാ​ഗ്യക്കുറിയിലൂടെയാണ് ​ഗിരീഷിനെ തേടി ഭാ​ഗ്യമെത്തിയത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. WU 338132 എന്ന നമ്പറിനായിരുന്നു സമ്മാനം ലഭിച്ചത്(Lottery Winner). 

കഴിഞ്ഞ പതിനാറ് വർഷമായി ഭാ​ഗ്യ പരീക്ഷണം നടത്താറുള്ള ആളാണ് ​ഗിരീഷ്. മുമ്പ് ചെറിയ തുകകൾ ലഭിച്ചിരുന്നുവെങ്കിലും ഒന്നാം സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപത്തെ സെന്റ് മേരീസ് ലോട്ടറി ഏജൻസിയിൽ നിന്നും അനീഷ് കുമാർ വാങ്ങി വിൽപന നടത്തിയ ടിക്കറ്റിലൂടെയാണ് ​ഗിരീഷിനെ തേടി ഭാ​ഗ്യമെത്തിയത്.  

ഭാര്യ ബിന്ദുവിനൊപ്പം ഉഴവൂർ പൂവത്തിങ്കൽ ഭാഗത്തു വാടക വീട്ടിലാണ് ​ഗിരീഷ് ഇപ്പോൾ താമസിക്കുന്നത്. സമ്മാനത്തുക കൊണ്ട് സ്വന്തമായി കുറച്ചു സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നാണ് ഭാ​ഗ്യവാന്റെ ആ​ഗ്രഹം. ഇതാണു ഗിരീഷിന്റെ സ്വപ്നവും.

കേരള ലോട്ടറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് വിൻ വിൻ. 40രൂപയാണ് ടിക്കറ്റ് വില. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാാകും. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

PREV
Read more Articles on
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി