'നിങ്ങൾക്ക് ഉറപ്പാണോ?’ ബി​ഗ് ടിക്കറ്റിലൂടെ 19 കോടി സ്വന്തമാക്കിയ മലയാളി ചോദിക്കുന്നു

Web Desk   | Asianet News
Published : Mar 04, 2020, 07:25 PM ISTUpdated : Mar 04, 2020, 07:30 PM IST
'നിങ്ങൾക്ക് ഉറപ്പാണോ?’ ബി​ഗ് ടിക്കറ്റിലൂടെ 19 കോടി സ്വന്തമാക്കിയ മലയാളി ചോദിക്കുന്നു

Synopsis

കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുചടങ്ങ് ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടത്തിയത്. 

അബുദാബി: അപ്രതീക്ഷിതമായി കോടിപതിയായ സന്തോഷത്തിലാണ് മലയാളിയായ മോഹൻ കുമാർ ചന്ദ്രദാസ്. ചൊവ്വാഴ്ച നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് മോഹൻ കുമാറിനെ ഭാ​ഗ്യം തേടി എത്തിയത്. 050897 എന്ന നമ്പറിലൂടെ 10 ദശലക്ഷം ദിർഹം (19 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമാണ് മോഹൻ കുമാറിന് സ്വന്തമായത്.

ഫെബ്രുവരി 27നാണ് മോഹൻ ഓൺലൈൻ വഴി ടിക്കറ്റെടുത്തത്. ടിക്കെറ്റെടുത്തപ്പോൾ എല്ലാവരേയും പോലെ മോഹൻ കുമാറിലും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളുമായി ഷോപ്പിം​ഗ് നടത്തുമ്പോഴാണ് താൻ കോടീശ്വരനായ വിവരം അറിയിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ഫോണ്‍ കോള്‍ മോഹന്‍ കുമാറിന് ലഭിച്ചത്.
 
സമ്മാന വിവരമറിയിച്ചപ്പോള്‍ എല്ലാവരെയും പോലെ അത് വിശ്വസിക്കാന്‍ മോഹനും തയ്യാറായില്ല. ‘നിങ്ങൾക്ക് ഉറപ്പാണോ? ഓക്കെ. നന്ദി...നന്ദി...നന്ദി...’ ഇതായിരുന്നു മോഹൻ കുമാറിന്റെ പ്രതികരണം. കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതുചടങ്ങ് ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടത്തിയത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നറുക്കെടുപ്പ് ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. 

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 10 സമ്മാനങ്ങളിൽ ഏഴും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. മോഹൻ ഗണേശൻ, ലാലിയ സുരേഷ്, ബന്ദാവൽ കേശവ ഷെട്ടി, മോഹനൻ പുള്ളി, എൻ.പി. സജിത്, സണ്ണി ദേവസികുട്ടി എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാർ. 

Read Also: ഭാര്യയുടെ നിര്‍ബന്ധത്തിന് ടിക്കറ്റെടുത്തു, പ്രവാസിക്ക് കിട്ടിയത് 23 കോടി!

അബുദാബി ബിഗ് ടിക്കറ്റ്; വീണ്ടും ഇന്ത്യക്കാരന് 19 കോടി സമ്മാനം
 

PREV
click me!

Recommended Stories

'സുഹൃത്തിന്‍റെ പെണ്‍മക്കളുടെ പഠനത്തിന് 50 ലക്ഷം വീതം: കടം വാങ്ങിയ 1,000 രൂപയ്ക്കെടുത്ത ലോട്ടറിക്ക് 11 കോടി അടിച്ച വിജയി
സുഹൃത്ത് കടമായി നൽകിയ 500 രൂപ ജീവിതം മാറ്റിമറിച്ചു; പച്ചക്കറി കച്ചവടക്കാരൻ കോടീശ്വരനായി; 11 കോടിയുടെ പഞ്ചാബ് ദീപാവലി ബംപർ ജേതാവ് രാജസ്ഥാൻ സ്വദേശി