‘കടങ്ങൾ തീർത്ത് സന്തോഷത്തോടെ ജീവിക്കണം‘; 65കാരന് ഒരുകോടി ഭാ​ഗ്യം

By Web TeamFirst Published Mar 9, 2021, 9:30 AM IST
Highlights

8 വയസ് മുതൽ ലോട്ടറി എടുക്കാറുണ്ടെന്നും പതിനായിരത്തിന് താഴെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അബ്ദുൾ ഖാദർ പറയുന്നു. 

മാള: വീട് നിർമ്മിക്കാനായി ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് ദുരിതത്തിലായ ആൾക്ക് ഒരുകോടി ഭാ​ഗ്യം. ഞായറാഴ്ച നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയിലൂടെയാണ് 65 കാരനായ അബ്ദുൾ ഖാദറിനെ ഭാ​ഗ്യം തേടിയെത്തിയത്. മാള ജുമാ പള്ളിക്കു സമീപം സലൂൺ നടത്തുകയാണ് ഇദ്ദേഹം. 

മാള ധനശ്രീ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിങ്കളാഴ്ച പത്രം നോക്കിയപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ച വിവരം ഖാദർ അറിയുന്നത്.18 വയസ് മുതൽ ലോട്ടറി എടുക്കാറുണ്ടെന്നും പതിനായിരത്തിന് താഴെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അബ്ദുൾ ഖാദർ പറയുന്നു. 

പള്ളിപ്പുറത്ത് 8 സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് കടമുണ്ട്. ആ ബാദ്ധ്യതകളെല്ലാം തീർക്കണമെന്നും സന്തോഷത്തോടെ ജീവിക്കണമെന്നുമാണ് ഭാ​ഗ്യവാന്റെ ഇപ്പോഴത്തെ ആ​ഗ്രഹം. 

click me!