ഭാഗ്യം വിൻ വിൻ രൂപത്തിൽ, 75 ലക്ഷം രൂപ ലോട്ടറി അടിച്ചത് എറണാകുളത്തെ ചുമട്ടുതൊഴിലാളിക്ക്...

Published : Jun 07, 2022, 08:03 PM IST
ഭാഗ്യം വിൻ വിൻ രൂപത്തിൽ, 75 ലക്ഷം രൂപ ലോട്ടറി അടിച്ചത് എറണാകുളത്തെ ചുമട്ടുതൊഴിലാളിക്ക്...

Synopsis

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം സുധീര്‍ എടുത്ത ഡബ്ല്യുടി 150978 എന്ന നമ്പറിലുള്ള ലോട്ടറിക്കാണ് ലഭിച്ചത്

കൊച്ചി: ഭാഗ്യം വരുന്ന വഴി അറിയില്ലെന്ന് പറയാറുണ്ട് പഴമക്കാര്‍, പക്ഷേ എറണാകുളം തായിക്കാട്ടുകര സ്വദേശി സുധീറിന് ആ വഴി കൃത്യമായറിയാം. അത് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിൻ വിൻ ലോട്ടറി വഴിയാണെന്ന് ഇനി സുധീര്‍ പറയും. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം സുധീര്‍ എടുത്ത ഡബ്ല്യുടി 150978 എന്ന നമ്പറിലുള്ള ലോട്ടറിക്കാണ് ലഭിച്ചത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പള്ളിക്കവലയിലെ ചുമട്ടുതൊഴിലാളിയാണ് കല്ലിങ്കൽ വീട്ടിൽ പി എച്ച് സുധീര്‍.

തായിക്കാട്ടുകരയിലെ ലോട്ടറി ഏജന്റും നാട്ടുകാരനുമായ കെ എ ഗോപിയിൽ നിന്നാണ് സുധീര്‍ ടിക്കറ്റ് വാങ്ങിയത്. 10 വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് വലത് ഭാഗം തളര്‍ന്നുപോയ ഗോപി ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. കമ്പനിപ്പടിയിലെ രാജേഷ് ലക്കി സെന്ററിൽ നിന്നാണ് ഗോപി ടിക്കറ്റ് വാങ്ങിയത്. വിവിധ സീരീസിലുള്ള 12 സെറ്റ് ടിക്കറ്റുകളാണ് ഇയാൾ വാങ്ങിയത്. സുധീറിന് ഒന്നാം സമ്മാനം ലഭിച്ചതോടെ കമ്മീഷനും അതിന് പുറമെ ഓരോ സീരീസിനും 8000 രൂപ വീതം സമാശ്വാസ സമ്മാനവും ഗോപിക്ക് ലഭിക്കും. 

PREV
Read more Articles on
click me!

Recommended Stories

മൺസൂൺ ബംപർ; കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 10കോടി, ടിക്കറ്റ് എടുത്തത് എറണാകുളത്ത് നിന്ന്, വാങ്ങിയയാളെ മറന്നെന്ന് വിൽപ്പനക്കാരൻ
ചരിത്രം കുറിക്കാൻ 30 കോടിയുടെ തിരുവോണം ബംപർ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും, 20മുതൽ വിൽപ്പന